കോഴിക്കോട്: രോഗികളെ സഹായിക്കാനെന്ന ഭാവേന ആശുപത്രി ഒ.പിക്ക് സമീപം ചുറ്റിക്കറങ്ങി കുട്ടികളുടെ മാല മോഷ്ടിക്കുന്ന സംഘം മെഡിക്കല്‍ കോളജ് പൊലീസിന്‍െറ പിടിയില്‍. തലശ്ശേരി സ്വദേശിനിയായ 40 കാരിയും ഇവരുടെ കൂട്ടാളിയും രണ്ടു സ്ത്രീയും പുരുഷനുമടക്കം മൂന്നു പേരെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തന്ത്രപരമായി കസ്റ്റഡിയിലെടുത്തത്. തലശ്ശേരി കയ്യിത്ത് റോഡില്‍ ഷാജഹാന്‍ മന്‍സിലില്‍ റസ്ല (40) ഇവരുടെ ഭര്‍ത്താവ് റഹീം (49), കെ.പി. ഷാജിദ (49), കുഞ്ഞാമി (62) എന്നിവരാണ് പിടിയിലായത്. എല്ലാവരും തലശ്ശേരിയിലെ ഒരേ വിലാസത്തിലാണ് താമസം. ഒരു മാസം മുമ്പ് മിംസ് ആശുപത്രിയില്‍ ചികിത്സക്കത്തെിയ കോഴിക്കോട്ടെ അഭിഭാഷകയുടെ മൂന്ന് വയസ്സുകാരിയായ മകളുടെ മാല കവര്‍ന്ന കേസിലെ അന്വേഷണത്തിലാണ് മോഷണ സംഘം വലയിലായത്. പര്‍ദ്ദ ധരിച്ചത്തെിയ സ്ത്രീ കുട്ടിയുടെ ആഭരണം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ആശുപത്രിയിലെ സി.സി. ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. കുട്ടിയെ കളിപ്പിക്കുന്നതായി അഭിനയിച്ച് തന്ത്രപൂര്‍വം മാല മോഷ്ടിക്കുന്നതാണ് കാമറയില്‍ പതിഞ്ഞത്. തിങ്കളാഴ്ച രാവിലെ ഇതേ സ്ത്രീ ആശുപത്രിയിലെ ഒ.പിക്ക് സമീപം ചുറ്റിക്കറങ്ങുന്നത് കണ്ട ആശുപത്രി ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിച്ചപ്പോഴേക്ക് സംഘം രക്ഷപ്പെട്ടു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് എസ്.ഐയുടെ നേതൃത്വത്തില്‍ മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ തെരച്ചില്‍ നടത്തി. തലശ്ശേരിയിലേക്ക് ട്രെയിന്‍ കയറാന്‍ കാത്തുനില്‍ക്കെ പൊലീസ് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.