നടുവണ്ണൂര്‍: സംസ്ഥാന പാതയില്‍ മരം മുറിച്ചിട്ടത് അപകടക്കെണിയാകുന്നു. നടുവണ്ണൂര്‍-പേരാമ്പ്ര സംസ്ഥാന പാതയില്‍ നടുവണ്ണൂര്‍ ടൗണില്‍ എസ്.ബി.ഐക്ക് എതിര്‍വശത്താണ് മരത്തടികള്‍ കൂട്ടിയിട്ടത്. ഈ ഭാഗത്ത് വളവുംകൂടിയായതിനാല്‍ പെട്ടെന്ന് വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ സൈഡ് കൊടുക്കാന്‍ കഴിയാത്തതിനാല്‍ ഇവിടെ അപകടവുമുണ്ടായിരുന്നു. കൂറ്റന്‍ മരത്തടികളാണ് ഇവിടെ സംസ്ഥാന പാതയോടു ചേര്‍ന്ന് ഇട്ടിരിക്കുന്നത്. അപകടഭീഷണിയെ തുടര്‍ന്നാണ് മരം മുറിച്ചത്. പക്ഷേ, ഇപ്പോള്‍ അതിനെക്കാളേറെ അപകട ഭീഷണിയാണ് ഉള്ളത്. മരം മുറിച്ചിട്ടിട്ട് മാസങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.