നന്മണ്ട: നന്മണ്ട -നരിക്കുനി റൂട്ടില്‍ സ്വകാര്യ ബസുകളുടെ ട്രിപ് മുടക്കം പതിവായതോടെ യാത്രക്കാര്‍ പെരുവഴിയിലാകുന്നു. നരിക്കുനിയില്‍നിന്ന് നന്മണ്ട വഴി ബാലുശ്ശേരിയിലേക്ക് സര്‍വിസ് നടത്തുന്ന ബസുകളാണ് രാത്രികാല ട്രിപ് ഒഴിവാക്കി യാത്രക്കാരെ പെരുവഴിയിലാക്കുന്നത്. ഞായറാഴ്ചകളിലാണെങ്കില്‍ രാത്രി എട്ടു മണിയോടെ സര്‍വിസ് നിര്‍ത്തിവെക്കുന്നു. നരിക്കുനിയില്‍നിന്ന് ബാലുശ്ശേരി, നന്മണ്ട പ്രദേശങ്ങളിലെത്തേണ്ടവര്‍ ഓട്ടോറിക്ഷക്ക് അമിതകൂലി കൊടുത്ത് യാത്രചെയ്യുകയോ അല്ളെങ്കില്‍ കുമാരസ്വാമി വഴി യാത്ര തിരിക്കുകയോ വേണം. ഇത് യാത്രക്കാരന്‍െറ കീശ ചോര്‍ത്തുക മാത്രമല്ല സമയനഷ്ടവും വരുത്തുന്നു. സ്വകാര്യ ബസുകളുടെ ട്രിപ് റദ്ദാക്കലിനെതിരെ ആര്‍.ടി അധികൃതര്‍ക്ക് ഒട്ടേറെ പരാതികള്‍ പോയിട്ടുണ്ടെങ്കിലും ബസുകളുടെ സര്‍വിസ് കാര്യത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. ജീവനക്കാരുടെ വീട് എവിടെയാണോ അവിടെ ട്രിപ് അവസാനിപ്പിക്കുകയെന്നതാണ് നിലവിലെ സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.