തകര്‍ന്ന നടപ്പാതകള്‍ അപകട ഭീഷണിയാകുന്നു

നന്മണ്ട: നന്മണ്ട ടൗണിലൂടെ നടന്നുപോകുക എന്നത് ട്രപ്പീസ് കളിക്ക് സമാനമാണ്. കാല്‍നടയാത്രികര്‍ക്കു വേണ്ടി നിര്‍മിച്ച ഫുട്പാത്തുകള്‍ ചതിക്കുഴികളായി മാറി. മിക്ക ഫുട്പാത്തുകളുടെയും സ്ഥിതി ഇപ്പോള്‍ അതിദയനീയമാണ്. ചിലതെല്ലാം കണ്ടാല്‍ ഇതിലെ നടന്നുപോകാന്‍ കഴിയുമോ എന്ന സംശയം ഉയരുന്ന വിധത്തിലാണ് ഇപ്പോഴത്തെ കിടപ്പ്. കോഴിക്കോട് സ്റ്റോപ്പിലേക്കുള്ള സ്ളാബുകള്‍ ആളുകളെ സദാ വീഴ്ത്തുന്നവയാണ്. ഇപ്പോള്‍ സ്ഥിതി കൂടുതല്‍ രൂക്ഷമായിരിക്കുന്നു. വീഴുന്നവരെ രക്ഷപ്പെടുത്തുന്നതാവട്ടെ തൊട്ടടുത്ത ടെയ്ലറും മിനി ലോറി ഡ്രൈവര്‍മാരും. ഫുട്പാത്ത് ഇല്ലാത്ത ഭാഗങ്ങളില്‍ റോഡിലിറങ്ങി വാഹനങ്ങള്‍ക്കിടയിലൂടെ നടക്കുകതന്നെ ഏക വഴി. ഈ പ്രശ്നങ്ങളെല്ലാം നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ളെന്നാണ് നാട്ടുകാരുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.