നന്മണ്ട: പൊതുമരാമത്ത് വകുപ്പിന്‍െറ ദിശാസൂചിക ബോര്‍ഡ് നോക്കി യാത്രചെയ്താല്‍ എത്തേണ്ടിടത്ത് എത്തുമെന്ന് ഒരു ഉറപ്പുമില്ല. നന്മണ്ട പടനിലം റോഡില്‍ തളി ബൈപാസ് ജങ്ഷനില്‍ സ്ഥാപിച്ച ബോര്‍ഡാണ് യാത്രക്കാരെ വട്ടംകറക്കുന്നത്. നരിക്കുനിയിലേക്കുള്ള ദിശാസൂചകം ശരിയാണെങ്കിലും കരിയാത്തന്‍കാവ് വട്ടോളി ബസാറിലേക്കുള്ള വഴികാട്ടിയാണ് യാത്രക്കാരുടെ വഴി മുടക്കുന്നത്. കരിയാത്തന്‍ കാവിലേക്ക് ലക്ഷ്യംവെച്ച് യാത്രതിരിക്കുന്നവര്‍ കോഴിക്കോട് ബാലുശ്ശേരി റോഡിലേക്കാണ് കയറുക. അവിടെ എത്തുമ്പോഴാണ് ദിശമാറിയത് അറിയുന്നത്. വീണ്ടും നരിക്കുനി റോഡിലേക്ക് കടക്കുന്ന യാത്രക്കാര്‍ക്ക് വഴികാണിച്ചുകൊടുക്കുന്നതാവട്ടെ, വ്യാപാരികളായ വാസുവും സമദും. കച്ചവടത്തെക്കാള്‍ കൂടുതല്‍ സമയവും ഇവര്‍ വിനിയോഗിക്കുന്നത് യാത്രക്കാരെ നേര്‍വഴി എത്തിക്കാനാണ്. മൂലേംമാവ് ജങ്ഷനില്‍ സ്ഥാപിക്കേണ്ട ബോര്‍ഡാണ് 100 മീറ്റര്‍ അകലെ തളി ജങ്ഷനില്‍ സ്ഥാപിച്ചത്. യാത്രക്കാര്‍ വട്ടംകറങ്ങിയാലും വേണ്ടില്ല, ബോര്‍ഡ് അവിടെ കിടന്നോട്ടെ എന്ന നിലപാടിലാണ് മരാമത്ത് വകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.