കോഴിക്കോട്: മണ്‍സൂണ്‍ കാലത്ത് പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ജില്ലാ ശുചിത്വ മിഷന്‍. മഴക്കാലപൂര്‍വ ശുചിത്വ കാമ്പയിന്‍ ഈ മാസം അവസാനം മുതല്‍ ജൂണ്‍ വരെ നടക്കും. ആരോഗ്യവകുപ്പിന്‍െറയും തദ്ദേശ സ്വയംഭരണ വകുപ്പിന്‍െറയും സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുക. കലക്ടറേറ്റില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കായി നടത്തിയ പ്രീമണ്‍സൂണ്‍ കാമ്പയിന്‍ ശില്‍പശാലയില്‍ ജില്ലാ ശുചിത്വ മിഷന്‍ കാമ്പയിന്‍ രൂപരേഖ പുറത്തിറക്കി. ഡെപ്യൂട്ടി ഡി.എം.ഒ കെ. രവീന്ദ്രന്‍, ഡി.എം.ഒ (ഹോമിയോ) കവിത പുരുഷോത്തമന്‍, ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ കെ.പി. വേലായുധന്‍, അസി. കോഓഡിനേറ്റര്‍മാരായ കെ.പി. രാധാകൃഷ്ണന്‍, ബൈജു ജോസ്, അബ്ദുല്ലക്കുട്ടി, റീജനല്‍ സാനിറ്റേഷന്‍ എക്സ്പേര്‍ട്ട് ഗീത പുത്തലത്ത്, പ്രോഗ്രാം ഓഫിസര്‍ കൃപ വാരിയര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സുരക്ഷിത മാലിന്യ പരിപാലനം, പരിസരശുചിത്വം, കൊതുക്, എലി ഉറവിട നശീകരണം, ഓട, തോട്, കുളം, വീട്, പൊതുസ്ഥലം വൃത്തിയാക്കല്‍ തുടങ്ങിയ പ്രതിരോധപ്രവര്‍ത്തനങ്ങളാണ് കാമ്പയിന്‍െറ ഭാഗമായുള്ളത്. വാര്‍ഡുകളിലെ സാനിറ്റേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ ആരോഗ്യ സ്ഥാപനങ്ങള്‍, ഗ്രന്ഥശാലകള്‍, സന്നദ്ധസംഘടനകള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍, സ്കൂളുകള്‍, നാഷനല്‍ സര്‍വിസ് സ്കീം, എന്‍.സി.സി, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ തുടങ്ങിയവരെ കാമ്പയിന്‍െറ ഭാഗമാക്കും. വിദ്യാഭ്യാസം, നഗരകാര്യം, ജലവിഭവം, സാമൂഹികനീതി, മൃഗസംരക്ഷണം, കൃഷി, പൊതുമരാമത്ത്, തൊഴില്‍ തുടങ്ങിയ വകുപ്പുകളുടെ പ്രവര്‍ത്തനവും തദ്ദേശ സ്ഥാപനതലത്തില്‍ ഉറപ്പുവരുത്തും. പഞ്ചായത്ത്/നഗരസഭാതല പ്രീമണ്‍സൂണ്‍ കാമ്പയിന്‍െറ ഭാഗമായി വാര്‍ഡുതല ശുചിത്വ കൂട്ടായ്മ, ശുചിത്വ സ്ക്വാഡുകളുടെ രൂപവത്കരണം, വാര്‍ഡുതല ശുചിത്വ മാപ്പിങ്, പഞ്ചായത്ത് /നഗരസഭാതല കര്‍മപരിപാടികള്‍, ഡ്രൈ ഡേ ആചരണം, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനതല പ്രവര്‍ത്തനങ്ങള്‍, ജില്ലാതല നേതൃപരിശീലനം എന്നിവ സംഘടിപ്പിക്കും. പഞ്ചായത്തുതലത്തില്‍ പ്രസിഡന്‍റ്/ചെയര്‍പേഴ്സന്‍ അധ്യക്ഷനും മെഡിക്കല്‍ ഓഫിസര്‍ കണ്‍വീനറും മുനിസിപ്പല്‍/കോര്‍പറേഷന്‍ തലത്തില്‍ മേയര്‍/മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ അധ്യക്ഷനും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കോചെയര്‍മാനും മെഡിക്കല്‍ ഓഫിസര്‍ കണ്‍വീനറുമായി സമിതികള്‍ രൂപവത്കരിക്കും. ജില്ലാ കലക്ടര്‍/ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ അധ്യക്ഷതയിലുള്ള സമിതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.