കോഴിക്കോട്: തൂണേരി വെള്ളൂരിലെ സി.കെ. ഷിബിന്‍ വധക്കേസില്‍ മൂന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കേസ് പരിഗണിക്കുന്ന മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്.കൃഷ്ണകുമാര്‍ മുമ്പാകെ അപേക്ഷ നല്‍കി. വെള്ളിയാഴ്ച സാക്ഷിവിസ്താരത്തിന് മുമ്പാണ് പ്രതി താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്ലമിന്‍െറ (20) ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ. വിശ്വന്‍ അപേക്ഷ നല്‍കിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് ജില്ലയില്‍ തങ്ങിയെന്നും പ്രതിയെ അടിപിടിക്കേസില്‍ അറസ്റ്റ് ചെയ്തുവെന്നും കാണിച്ചായിരുന്നു അപേക്ഷ. ഹരജിയില്‍ 12ന് വാദംകേള്‍ക്കും. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കസബ സി.ഐ സജീവന്‍െറ നേതൃത്വത്തില്‍ പൊലീസ് അടിപിടിക്കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. വിചാരണക്കല്ലാതെ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ളെന്നിരിക്കെ ബസ്സ്റ്റാന്‍ഡില്‍ അടിയുണ്ടാക്കിയെന്നാണ് പരാതി. പ്രതികളുടെയും പരിക്കേറ്റവരുടെയും വസ്ത്രത്തിന്‍െറ വിദഗ്ധ പരിശോധന നടത്തിയ കണ്ണൂര്‍ ഫോറന്‍സിക് ലാബിലെ സയന്‍റിഫിക് ഓഫിസര്‍ ബുഷ്റ ബീഗത്തെ വിസ്തരിച്ചു. രണ്ടു വാള്‍, രണ്ടു മഴു എന്നിവയില്‍ രക്തം പുരണ്ടിരുന്നതായും അത് ബി ഗ്രൂപ് രക്തമായിരുന്നെന്നും ഇവര്‍ മൊഴിനല്‍കി. പ്രതികള്‍ ഒളിവില്‍ താമസിച്ചതായി പറയുന്ന വില്യാപ്പള്ളിയിലെ കെട്ടിടത്തിന്‍െറ ഉടമസ്ഥത പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ സ്ഥിരീകരിച്ചു. സാക്ഷിവിസ്താരം 12ന് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.