മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്: സമരം ശക്തമാക്കാന്‍ തീരുമാനം

കോഴിക്കോട്: സര്‍ക്കാര്‍ ഉടന്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത 75 കോടി രൂപ അനുവദിക്കുന്നതിന് നടപടികളുണ്ടാവാത്ത സാഹചര്യത്തില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകാന്‍ ഡോ. എം.ജി.എസ്. നാരായണന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ റോഡ് അപകടത്തില്‍ മരിച്ചവരുടെ കുടുംബസംഗമവും പുഷ്പാര്‍ച്ചനയും നടക്കും. പദ്ധതിക്ക് എതിരുനില്‍ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും നിക്ഷിപ്ത താല്‍പര്യക്കാരുടെയും മനസ്സുമാറാനുള്ള പ്രതീകാത്മക ശുദ്ധികലശവും അന്ന് നടക്കും. ഒക്ടോബര്‍ 15ന് പദ്ധതിക്കുവേണ്ടിയുള്ള സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കല്‍ സമരം നടക്കും. ഒക്ടോബര്‍ 30ന് മലാപ്പറമ്പ് ജങ്ഷനില്‍ നാഷനല്‍ ഹൈവേ ഉപരോധിക്കും. വര്‍ക്കിങ് പ്രസിഡന്‍റ് മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍, തായാട്ട് ബാലന്‍, കെ.വി. സുനില്‍ കുമാര്‍, കെ.പി. വിജയകുമാര്‍, എം.എ. നാസര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.