ബാലുശ്ശേരി: അത്യാഹിതവിഭാഗം ഇത്തവണയുമില്ല. ബാലുശ്ശേരി താലൂക്ക് ആശുപത്രിക്ക് അവഗണന തന്നെ. അത്യാഹിതവിഭാഗം യൂനിറ്റ് ഇല്ലാത്ത 37 ഗവ. ആശുപത്രികളില്‍ അത്യാഹിതവിഭാഗം തുടങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചപ്പോള്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയെ അവഗണിച്ചതായി ആക്ഷേപമുയരുന്നു. അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കാതെയാണ് ബാലുശ്ശേരി സാമൂഹികാരോഗ്യകേന്ദ്രം കഴിഞ്ഞവര്‍ഷം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി പ്രഖ്യാപനം നടന്നത്. താലൂക്ക് ആശുപത്രി പദവി കിട്ടിയതോടെ പുരുഷന്‍ കടലുണ്ടി എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള 50 ലക്ഷം രൂപ ചെലവിട്ട് ഒ.പി വിഭാഗം ബ്ളോക്കും രോഗികള്‍ക്കുള്ള വിശ്രമകേന്ദ്രവും ആശുപത്രി ചുറ്റുമതിലും കവാടവും നിര്‍മിച്ച് ഈയിടെ ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍, ആശുപത്രിയിലത്തെുന്ന രോഗികള്‍ക്ക് ആവശ്യമായ ചികിത്സാസൗകര്യത്തിന്‍െറ കാര്യത്തില്‍ പിറകിലായിരുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരും അത്യാഹിതവിഭാഗവും ഇല്ലാത്തതിനാല്‍ രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ശരണംപ്രാപിക്കേണ്ട അവസ്ഥയാണ്. ഉച്ചക്കുശേഷം രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ഉണ്ടാകാറില്ല. നേരത്തേ പി.എച്ച്.സിയായിരുന്നപ്പോഴത്തെ ചികിത്സാസൗകര്യംപോലും താലൂക്കാശുപത്രിയായതോടെ ഇല്ലാതാകുകയായിരുന്നു. ഓപറേഷന്‍ തിയറ്റര്‍, ലാബ്, പേ വാര്‍ഡ്, എക്സ്റേ സൗകര്യം എന്നിവ ഇവിടെയുണ്ടെങ്കിലും ഗൈനക്കോളജിസ്റ്റിന്‍െറ തസ്തിക വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. അപകടത്തില്‍പെട്ടത്തെുന്ന രോഗികള്‍ക്ക് ആവശ്യമായ പ്രാഥമിക ചികിത്സപോലും നല്‍കാന്‍ കഴിയാത്ത സാഹചര്യവും ഇപ്പോള്‍ താലൂക്കാശുപത്രിയിലുണ്ട്. ജില്ലയിലെ പേരാമ്പ്ര, നാദാപുരം, കുറ്റ്യാടി, താമരശ്ശേരി എന്നിവിടങ്ങളില്‍ അത്യാഹിതവിഭാഗം തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാലുശ്ശേരി താലൂക്ക് ആശുപത്രിക്ക് ഇത് ലഭ്യമാകാന്‍ ഇനിയെത്രനാള്‍ കാത്തിരിക്കേണ്ടിവരുമെന്ന ചോദ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.