കൊയിലാണ്ടി: നഗരസഭാ ടൗണ്‍ഹാളിന് എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ പേരിടാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നില്ളെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ പ്രചാരണം തെറ്റാണെന്നും ചെയര്‍പേഴ്സന്‍ കെ. ശാന്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ നഗരസഭാ കൗണ്‍സിലിന്‍െറ കാലത്താണ് ടൗണ്‍ഹാളിന്‍െറ പ്രവൃത്തി ആരംഭിച്ചത്. 2010 ജനുവരി 16ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം ടൗണ്‍ഹാളിന് ഇ.എം.എസിന്‍െറ പേര് നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, 2015 സെപ്റ്റംബര്‍ 22ന്‍െറ കൗണ്‍സില്‍ എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ പേര് നല്‍കാന്‍ തീരുമാനിച്ചതായാണ് യു.ഡി.എഫ് പ്രചരിപ്പിക്കുന്നത്. യോഗം കഴിഞ്ഞ ശേഷം കൗണ്‍സിലില്‍ അവതരിപ്പിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാത്ത വ്യാജപ്രമേയം കൗണ്‍സില്‍ ക്ളര്‍ക്കിന് ടൈപ് ചെയ്യാന്‍ നല്‍കിയ രേഖകളുടെ കൂട്ടത്തില്‍ കൗണ്‍സില്‍ ഭാരവാഹികളോ ബന്ധപ്പെട്ട ക്ളര്‍ക്കോ അറിയാതെ ഉള്‍പ്പെടുത്തുകയായിരുന്നു. ക്ളര്‍ക്ക് പ്രമേയം ടൈപ് ചെയ്ത് തന്‍െറ മുന്നില്‍ ഒപ്പുവെക്കാന്‍ വെച്ചു. ക്ളര്‍ക്ക് നല്‍കുന്ന രേഖകള്‍ അവിശ്വസിക്കേണ്ടതില്ല എന്നതിനാല്‍ ഒപ്പുവെച്ച് ഓഫിസിന് കൈമാറി. കൗണ്‍സിലില്‍പ്രമേയം അവതരിപ്പിച്ചിരുന്നില്ല. യോഗത്തിലോ അജണ്ടയിലോ മിനുട്സിലോ പ്രമേയമോ തീരുമാനമോ ഉള്‍പ്പെടുത്തുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല -ചെയര്‍പേഴ്സന്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ ടി.കെ. ചന്ദ്രന്‍, കെ. ഓമന, ടി.കെ. രാജേഷ്, പി.വി. മാധവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.