ചേളന്നൂര്‍: ടിപ്പര്‍ ലോറി ഡ്രൈവറെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നാരോപിച്ച് ടിപ്പര്‍ ലോറി ആന്‍ഡ് എര്‍ത്ത് മൂവേഴ്സ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ കാക്കൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ടിപ്പര്‍ ലോറി ഡ്രൈവര്‍ പറമ്പില്‍ ബസാര്‍ സ്വദേശി അഖിലിനാണ് (23) മര്‍ദനമേറ്റത്. പുതിയടത്തുതാഴത്തിന് സമീപമാണ് ശനിയാഴ്ച വൈകീട്ടോടെ മണ്ണ് കയറ്റിയ ടിപ്പര്‍ പിടികൂടാന്‍ എസ്.ഐ സിജിത്തിന്‍െറ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചത്. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെ ലോറി ഡ്രൈവറെ പൊലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ എസ്.ഐ മൃഗീയമായി മര്‍ദിച്ചെന്നാണാരോപണം. അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ അനുവദിച്ചില്ളെന്നും ആരോപണമുണ്ട്. ബാലുശ്ശേരി സി.ഐ സ്ഥലത്തത്തെിയ ശേഷമാണ് യുവാവിനെ ബീച്ച് ആശുപത്രിയില്‍ കാണിച്ചത്. സംഭവത്തില്‍ പ്രധിഷേധിച്ച് അസോസിയേഷന്‍ തൊഴിലാളികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ കാക്കൂര്‍ സ്റ്റേഷന്‍ ഉപരോധിച്ചു. പിന്നീട് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ജനക്കൂട്ടം പിരിഞ്ഞത്. തിങ്കളാഴ്ച ചേളന്നൂര്‍ ബ്ളോക് പരിധിയില്‍ ടിപ്പര്‍ ലോറി പണിമുടക്ക് നടത്താന്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ടിപ്പര്‍ ലോറി ഡ്രൈവറെ പിടികൂടാന്‍ വേണ്ടി ബലംപ്രയോഗിക്കുക മാത്രമാണ് ചെയ്തതെന്നും അനധികൃതമായി മണ്ണ് കടത്തിയതിന് കേസെടുത്തതായും എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.