കോഴിക്കോട്: നഗരത്തില്‍ ആറു റോഡുകള്‍ 7.8 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന പ്രവൃത്തി മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. ജയില്‍ റോഡ്, ചിന്താവളപ്പ്-തളി റോഡ്, പി.വി. സാമി റോഡ്, പുതിയപാലം-ചാലപ്പുറം റോഡ്, പുതിയപാലം-മൂരിയാട് റോഡ്, ചാലപ്പുറം-ഈസ്റ്റ് കല്ലായി റോഡ് എന്നിവയാണ് നന്നാക്കുന്നത്. നഗരസഭാ പരിധിയിലെ റോഡുകള്‍ ഒറ്റത്തവണ നവീകരിക്കാനുള്ള പദ്ധതിയിലാണ് പ്രവൃത്തി. കരാറേറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി 12 മാസത്തിനകം പണി തീര്‍ക്കണമെന്നാണ് ധാരണ. നിലവിലുള്ള റോഡുകളുടെ അടിത്തറ ബലപ്പെടുത്തിയശേഷമാകും പണി തുടങ്ങുക. ആവശ്യമായ ഓവുചാലുകളും ഓവുപാലങ്ങളും പണിയും. റോഡ്സുരക്ഷക്കാവശ്യമായ അടയാളങ്ങളും സൂചനാ ബോര്‍ഡുകളുമടക്കമാണ് നവീകരണം. കല്ലായിയിലെ ഫ്രൈഡേ ക്ളബിന് മുന്നിലൂടെയുള്ള റോഡ് 10 ലക്ഷം രൂപ ചെലവിലും മേലേ പാളയം റോഡ് ഒരു കോടി ചെലവിലും ഇന്‍റര്‍ലോക് ചെയ്ത് നന്നാക്കുമെന്ന് മന്ത്രി മുനീര്‍ പറഞ്ഞു. എം.ടി. പത്മ അധ്യക്ഷത വഹിച്ചു. കെ. മൊയ്തീന്‍കോയ, എന്‍.സി. അബൂബക്കര്‍, പി.വി. അവറാന്‍, കെ.പി. അബ്ദുല്ലക്കോയ എന്നിവര്‍ സംസാരിച്ചു. പി.ടി. സന്തോഷ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.വി. ഹമീം റഹ്മാന്‍ സ്വാഗതവും പി.കെ. രഞ്ജിനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.