കോഴിക്കോട്: ശുദ്ധശാസ്ത്രത്തെയും ഗവേഷണത്തെയും സാമ്പത്തിക ശക്തികളുടെ താല്‍പര്യത്തിനായി മാറ്റിമറിച്ചതാണ് ഇന്ന് ശാസ്ത്രരംഗം നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളിയെന്ന് ന്യൂഡല്‍ഹി വിജ്ഞാന്‍ പ്രസാര്‍ ശാസ്ത്രജ്ഞന്‍ ഡോ. ടി.വി. വെങ്കിടേശ്വരന്‍. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പഠനകേന്ദ്രം കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ‘ഇന്ത്യന്‍ ശാസ്ത്രരംഗം ഇന്ന് നേരിടുന്ന വെല്ലുവിളികള്‍’ വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശാസ്ത്ര ഗവേഷണങ്ങള്‍ക്കും ഉന്നതവിദ്യാഭ്യാസത്തിനും ആവശ്യമായ ഫണ്ട് നീക്കിവെക്കാതെ കോര്‍പറേറ്റുകളെ ഗവേഷണചുമതല ഏല്‍പ്പിക്കുകയാണ്. ഇതോടെ അവരുടെ താല്‍പര്യങ്ങള്‍ക്കും ലാഭത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്ന ഉപകരണമായി ശാസ്ത്രം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ കോടിപതികളായ കോര്‍പറേറ്റുകള്‍ ഗവേഷണങ്ങളുടെയും മറ്റും നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ജനങ്ങള്‍ക്ക് ശാസ്ത്രത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. വന്‍കിട കമ്പനികള്‍ അവര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളിലെ ഗവേഷണങ്ങള്‍ക്കാണ് മുതല്‍മുടക്കുക. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്കും മറ്റും അവര്‍ മുതല്‍മുടക്കാന്‍ ശ്രമിക്കില്ല. ഇത് ശാസ്ത്രത്തെ പിന്നോട്ടടിക്കുകയാണ്. ഇത്തരത്തിലുള്ള മുതല്‍മുടക്കുകള്‍ പ്രത്യേക അജന്‍ഡ നടപ്പാക്കി അടിസ്ഥാനപരമായ ശാസ്ത്ര ഗവേഷണങ്ങളെ അവഗണിക്കുകയാണ്. ദേശീയ വരുമാനത്തില്‍ 1.8 ശതമാനം മാത്രമാണ് ഇന്ത്യയില്‍ ശാസ്ത്രഗവേഷണ മേഖലകള്‍ക്കായി നീക്കിവെച്ചിരിക്കുന്നതെന്നും ഇത് തീര്‍ത്തും നിസ്സാരമാണെന്നും അദ്ദേഹം പറഞ്ഞു. പരിഷത്ത് പഠനകേന്ദ്രം ചെയര്‍മാന്‍ പ്രഫ. കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഡോ. എ. അച്യുതന്‍, ഡോ. കെ.പി. അരവിന്ദന്‍, പി.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ. പ്രഭാകരന്‍ സ്വാഗതവും എം. രാമദാസന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.