കോഴിക്കോട്: കേരളത്തിന്‍െറ സാമൂഹിക പരിഷ്കര്‍ത്താവും നവോത്ഥാന നായകനുമായ വക്കം മൗലവിയെക്കുറിച്ച് പി.എസ്.സി പരീക്ഷക്ക് അപകീര്‍ത്തികരമായ ചോദ്യം തയാറാക്കിയവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കണമെന്ന് വക്കം മൗലവി പഠനഗവേഷണകേന്ദ്രം ഡയറക്ടര്‍ ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു. പരാമര്‍ശം പിന്‍വലിച്ച് പി.എസ്.സി അധികൃതര്‍ കേരളസമൂഹത്തോട് മാപ്പുപറയണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ മുജീബ് റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ഗഫൂര്‍ തിക്കോടി, ബി.പി.എ. ഗഫൂര്‍, മുഹ്സിന്‍ കോട്ടക്കല്‍, ആസിഫലി കണ്ണൂര്‍, പി.എം.എ. ഗഫൂര്‍, വി.കെ. ഹാരിസ് എന്നിവര്‍ സംസാരിച്ചു. കോഴിക്കോട്: നവോത്ഥാന നായകന്‍ വക്കം മൗലവിയെ ചോദ്യപേപ്പറിലൂടെ നിന്ദിച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ചരിത്രബോധമില്ലാത്തവരെയും അക്കാദമിക് വൈദഗ്ധ്യം നേടാത്തവരെയും ചോദ്യപേപ്പര്‍ തയാറാക്കാന്‍ നിയോഗിക്കരുതെന്നും ഐ.എസ്.എം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു. കോഴിക്കോട്: വക്കം മൗലവിയെക്കുറിച്ച് മോശംപരാമര്‍ശം നടത്തിയ പി.എസ്.സിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.എന്‍.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്‍റ് സി.പി. ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി, എ. അബ്ദുല്‍ ഹമീദ് മദീനി, എ. അസ്ഗറലി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.