ബാലുശ്ശേരി: യു.ഡി.എഫ് നടത്തിയ പനങ്ങാട് പഞ്ചായത്ത് ഓഫിസ് ഉപരോധത്തിനിടെ സംഘര്‍ഷം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം ഒമ്പതു പേര്‍ക്ക് പരിക്ക്. പനങ്ങാട് പഞ്ചായത്ത് ശ്മശാനത്തില്‍ മണ്ണിര കമ്പോസ്റ്റ് പരിശീലനകേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് യു.ഡി.എഫിന്‍െറ ആഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടന്ന ഉപരോധസമരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രസിഡന്‍റിന്‍െറ മുറിയിലേക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇരച്ചുകയറി കൈയേറ്റം നടത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കൈയേറ്റത്തില്‍ പരിക്കേറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഇസ്മായില്‍ കുറുമ്പൊയില്‍, വൈസ് പ്രസിഡന്‍റ് എം.കെ. ജസിത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണി വാരിയത്ത്, വാര്‍ഡ് അംഗം വി.എം. കമല എന്നിവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും യു.ഡി.എഫ് അംഗം നിജേഷ് അരവിന്ദ്, എന്‍.കെ. അബു, ആര്‍.കെ. അജിത്കുമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സാജിത് തലയാട്, മോഹന്‍ദാസ് പൂഴിക്കണ്ടി എന്നിവരെ കൊയിലാണ്ടി ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ രാവിലെ 10 മുതല്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ഉപരോധസമരം തുടങ്ങുകയായിരുന്നു. പ്രസിഡന്‍റിന്‍െറ കാബിനില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കയറിയതോടെ മറ്റ് എല്‍.ഡി.എഫ് പ്രവര്‍ത്തകരും കാബിനില്‍ കയറി. ഇതോടെയാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്ത് ബാലുശ്ശേരി എ.എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും ഉപരോധക്കാരെ അറസ്റ്റ് ചെയ്യാനോ മറ്റോ തയാറായില്ല എന്ന് ആരോപണമുണ്ട്. ഉപരോധസമരത്തിന്‍െറ ഫോട്ടോ എടുക്കാന്‍ എത്തിയ ഫോട്ടോഗ്രാഫര്‍ വിജേഷ് വട്ടോളിക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഗ്രാമ പഞ്ചായത്ത് ഓഫിസിന്‍െറ പ്രവേശകവാടങ്ങള്‍ കയറുകെട്ടി അടച്ച് ജീവനക്കാരെയും മെംബര്‍മാരെയും ബന്ദിയാക്കി മണിക്കൂറുകളോളം തുടര്‍ന്ന ഉപരോധത്തിനിടെ പുറത്തുപോകാന്‍ ശ്രമിച്ച തന്നെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്ന് പ്രസിഡന്‍റ് ഇസ്മായില്‍ കുറുമ്പൊയില്‍ പറഞ്ഞു. ന്യായമായും സമാധാനപരമായും യു.ഡി.എഫ് നടത്തിയ ഉപരോധസമരത്തിലേക്ക് സി.പി.എം പ്രവര്‍ത്തകര്‍ ഇരച്ചുകയറി അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്നും പുറത്തുനിന്നത്തെിയ സി.പി.എം പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നെന്നും യു.ഡി.എഫ് നേതാക്കളായ നിജേഷ് അരവിന്ദ്, ആര്‍. കബീര്‍, എന്‍.കെ. അബു എന്നിവര്‍ പറഞ്ഞു. ചൊവ്വാഴ്ച പനങ്ങാട് പഞ്ചായത്ത് ശ്മശാനഭൂമി കൈയേറിയെന്നാരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ശ്മശാനത്തില്‍ നിര്‍മിക്കുന്ന മണ്ണിര കമ്പോസ്റ്റ് പരിശീലനകേന്ദ്രത്തിന്‍െറ നിര്‍മാണ പ്രവൃത്തി തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.