ഭിന്നശേഷിയുള്ള വിദ്യാര്‍ഥിനിക്ക് സ്കോളര്‍ഷിപ് നല്‍കണം –മനുഷ്യാവകാശ കമീഷന്‍

കോഴിക്കോട്: ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന സ്കൂള്‍ വിദ്യാര്‍ഥിനിക്ക് 2013-14 സാമ്പത്തികവര്‍ഷം ചക്കിട്ടപ്പാറ പഞ്ചായത്ത് നിഷേധിച്ച സ്കോളര്‍ഷിപ് അടിയന്തരമായി അനുവദിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ (ജുഡീഷ്യല്‍) അംഗം ആര്‍. നടരാജന്‍ കോഴിക്കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ചക്കിട്ടപ്പാറ ചെമ്പനോട പെരുവേലില്‍ ബെന്നിമാത്യു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന്‍െറ മകള്‍ ചെമ്പനോട സെന്‍റ് ജോസഫ് സ്കൂള്‍ വിദ്യാര്‍ഥിനിയാണ്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറില്‍നിന്ന് ഇതേക്കുറിച്ച് കമീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കുട്ടി ഏതു ക്ളാസില്‍ പഠിക്കുന്നു എന്ന് രേഖപ്പെടുത്താതിരുന്നതിനാലാണ് അപേക്ഷ നിരസിച്ചതെന്നായിരുന്നു മറുപടി. എന്നാല്‍, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി നല്‍കിയ വിശദീകരണത്തില്‍ സ്പെഷല്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കാന്‍ ഫണ്ടിന്‍െറ അപര്യാപ്തതയുണ്ടെന്ന് പറയുന്നു. ഈ വിശദീകരണം തള്ളി കമീഷന്‍, പരാതിക്കാരന്‍െറ മകള്‍ക്ക് സ്കോളര്‍ഷിപ് നല്‍കാതിരുന്നതിന് ന്യായീകരണമില്ളെന്ന് നിരീക്ഷിച്ചു. സ്കോളര്‍ഷിപ് നല്‍കാന്‍ ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും കമീഷന്‍ ഉത്തരവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.