കോഴിക്കോട്: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ജനക്ഷേമ ആരോഗ്യപദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന ആരോഗ്യകേരളം പുരസ്കാരത്തിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അര്‍ഹമായി. കൊല്ലം, കോട്ടയം ജില്ലാ പഞ്ചായത്തുകള്‍ക്ക് പിറകില്‍ മൂന്നാംസ്ഥാനമാണ് കോഴിക്കോടിന്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ആരോഗ്യരംഗത്ത് ആസൂത്രണംചെയ്ത് നടപ്പാക്കിയ മാതൃകാപദ്ധതികളാണ് ജില്ലാപഞ്ചായത്തിനെ നേട്ടത്തിന് അര്‍ഹമാക്കിയത്. സ്നേഹസ്പര്‍ശം പദ്ധതി, വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് ഉള്‍പ്പെടെയുള്ള മികച്ച സംവിധാനങ്ങള്‍, ആയുര്‍വേദ ആശുപത്രിയില്‍ നടപ്പാക്കിയ സ്പന്ദനം പദ്ധതി, ഹോമിയോ ആശുപത്രിയുടെ പ്രവര്‍ത്തനമികവ്, രോഗികള്‍ക്ക് ലഭിക്കുന്ന മികച്ച സേവനങ്ങള്‍, ശുചിത്വരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍, തുടങ്ങിയവ പരിഗണിച്ചാണീ അംഗീകാരമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല പറഞ്ഞു. ആരോഗ്യരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചതിന് ജില്ലാതലത്തില്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നും കൂടരഞ്ഞി രണ്ടും പേരാമ്പ്ര മൂന്നും സ്ഥാനങ്ങള്‍ നേടി. നാളെ തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അവാര്‍ഡുകള്‍ വിതരണംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.