അവര്‍ ഒത്തുചേര്‍ന്നു, കലാലയ ഓര്‍മകളുമായി

വടകര: ക്രിസ്മസ് ദിനത്തില്‍ അവര്‍ ഒത്തുചേര്‍ന്നു. ജീവിതത്തിന്‍െറ വഴിയില്‍ പലതായി തീര്‍ന്നപ്പോഴും പതിറ്റാണ്ടിനുമുമ്പുള്ള കലാലയ അനുഭവത്തിന്‍െറ ഓര്‍മകള്‍ നഷ്ടപ്പെടുന്നില്ളെന്നതിന്‍െറ തെളിവായി ഈ സംഗമം മാറി. 1985 മുതല്‍ 95 വരെ മടപള്ളി ഗവ. കോളജില്‍ അധ്യയനം നടത്തിയവരാണ് വെള്ളിയാഴ്ച മടപള്ളിക്കൂട്ടം എന്ന പേരില്‍ ഗവ. കോളജില്‍ ഒത്തുചേര്‍ന്നത്. വര്‍ഷംതോറും ഈ ഒത്തുചേരല്‍ നടക്കാറുണ്ട്. സംവിധായകന്‍ രഞ്ജിത്ത് ഉദ്ഘാടനംചെയ്തു. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗവും കാമ്പസുകളിലെ അരാഷ്ട്രീയ വാദവും പുതിയ തലമുറയെ ഭയാനകമായ വിപത്തിലേക്കു നയിക്കുകയാണെന്ന് രഞ്ജിത്ത് പറഞ്ഞു. സിനിമയും നന്മ നഷ്ടമാകും വിധം കോമാളിവത്കരിക്കപ്പെടുന്നു. കോമാളികളായ അധ്യാപകരെയാണ് സിനിമകളില്‍ ചിത്രീകരിക്കുന്നത്. പ്രേമം സിനിമ അത്തരത്തിലുള്ളതാണ്. 80കളിലെ കലാലയങ്ങളില്‍ നിറഞ്ഞുനിന്ന പ്രണയവും സൗഹൃദവും അന്യംനിന്നുപോകുന്നു. ഏതിനെയും മതത്തിന്‍െറയും ജാതിയുടെയും കണ്ണിലൂടെ നോക്കിക്കാണുന്ന ഒരു സമൂഹം ഇവിടെ രൂപംകൊണ്ടിരിക്കുന്നു. അതിനെ വളരാന്‍ അനുവദിച്ചുകൂടെന്നും രഞ്ജിത്ത് പറഞ്ഞു. കെ. ഭരതന്‍, ഷാജഹാന്‍ കാളിയത്ത്, രാജേന്ദ്രന്‍ എടത്തുംകര തുടങ്ങിയവര്‍ സംസാരിച്ചു. പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ 200ലേറെപേര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.