കോട്ടയം: വിദ്യാര്‍ഥികള്‍ വായനാശീലമുള്ളവരായി വളരണമെന്നും അതിന് സ്കൂള്‍ ലൈബ്രറികള്‍ പ്രയോജനപ്പെടുത്തണമെന്നും കലക്ടര്‍ ഭണ്ഡാരി സ്വാഗത് പറഞ്ഞു. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വായനാദിന വാരാചരണത്തിന്‍റ മുന്നോടിയായി നടന്ന ക്വിസ് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. എം.ടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ലൈബ്രറി കൗണ്‍സില്‍ അംഗം സി.ജി. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരായ ഉഷാ റാണി, എം.ഡി. സുമാദേവി, നന്ദകുമാര്‍, രാജേഷ് പുതുമന എന്നിവര്‍ സംസാരിച്ചു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്‍റ് പി.എം.ജി നായര്‍ സ്വാഗതവും ഹയര്‍ സെക്കന്‍ഡറി ജില്ലാ കോഓഡിനേറ്റര്‍ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. വായനാദിന ക്വിസ് മത്സര വിജയികള്‍: ഹൈസ്കൂള്‍ വിഭാഗത്തില്‍ വിഷ്ണു പ്രസാദ് (എം.ഡി സെമിനാരി ഹൈസ്കൂള്‍, കോട്ടയം) ഒന്നാം സ്ഥാനവും ഐശ്വര്യ ലക്ഷ്മി മോഹന്‍ (എസ്.വി.ആര്‍.വി എന്‍.എസ്.എസ്് ഹൈസ്കൂള്‍, വാഴൂര്‍) രണ്ടാംസ്ഥാനവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഏലിയാസ് റെജി മോന്‍(എം.ടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കോട്ടയം) ഒന്നാം സ്ഥാനവും ക്രിസ് ലൂക്കോസ് (ഒ.എല്‍.എല്‍.എച്ച്.എസ്.എസ് ഉഴവൂര്‍) രണ്ടാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.