കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ഗതാഗത നിയന്ത്രണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും അനധികൃത പാര്‍ക്കിങ് കര്‍ശനമായി തടയുമെന്നും ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍. റോഡരികില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ പൊലീസ് പകര്‍ത്തും. തുടര്‍ന്ന് ഇതിന്‍െറ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി നിയമപ്രകാരം നടപടിയെടുക്കും. പലയിടങ്ങളിലും റോഡിന് വീതികൂട്ടിയെങ്കിലും ഇവിടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതുമൂലം ഇതിന്‍െറ പ്രയോജനം ലഭിക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം കോട്ടയം പ്രസ്ക്ളബിന്‍െറ മീറ്റ് ദ പ്രസില്‍ പറഞ്ഞു. ഹെല്‍മറ്റ് ഇല്ലാത്തവരെ പിന്തുടര്‍ന്ന് പിടികൂടുന്ന സാഹചര്യം ഒഴിവാക്കും. ഇത്തരം സാഹചര്യങ്ങള്‍ അപകടത്തിലേക്കാണ് നയിക്കുന്നത്. ഇത് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍മറ്റ് ധരിക്കാതെ പൊലീസിനെ വെട്ടിച്ചുകടക്കുന്ന വാഹനദൃശ്യങ്ങള്‍ പകര്‍ത്തി, മോട്ടോര്‍വാഹനവകുപ്പ് ഓഫിസില്‍നിന്ന് വിലാസം ശേഖരിച്ച് നോട്ടീസ് നല്‍കാനാണ് തീരുമാനം. നഗരത്തിലെ തിയറ്ററുകളിലെ സിനിമ പ്രദര്‍ശനങ്ങളുടെ സമയമാറ്റം പരിഗണിക്കും. ഇതിലൂടെ സിനിമ ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. പ്രദര്‍ശനങ്ങള്‍ തമ്മില്‍ 15 മിനിറ്റ് ഇടവേള ഉണ്ടാകുന്നതോടെ കൂട്ടമായി വാഹനങ്ങള്‍ എത്തുന്നത് അവസാനിക്കും. നഗരത്തില്‍ കൂടുതല്‍ സീബ്രാ ലൈനുകള്‍ ക്രമീകരിക്കും. മാഞ്ഞ ഭാഗങ്ങളിലേത് പുതുക്കാനും നടപടിയുണ്ടാകും. ട്രാഫിക് എസ്.ഐക്ക് ഇതുസംബന്ധിച്ച് അദ്ദേഹം നിര്‍ദേശവും നല്‍കി. ആവശ്യമായ ഇടങ്ങളില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കും. പൊലീസ് പട്രോളിങ്ങിലും കാലോചിത മാറ്റം വരുത്തും. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മാറ്റങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമുണ്ട്. വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതടക്കം പരിഹരിക്കും. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തും. ഇതിന് മോട്ടോര്‍ വാഹന വകുപ്പിന്‍െറയും കലക്ടറുടെയും ജനപ്രതിനിധികളുടെയും സഹായം തേടും. ശീമാട്ടി റൗണ്ടാനയുടെ വിസ്തൃതി കുറക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവെക്കും. രാത്രി, പകല്‍ ഭേദമില്ലാതെ നഗരത്തില്‍ പൊലീസിന്‍െറ സാന്നിധ്യവും സേവനവും ഉറപ്പുവരുത്തും. സ്കൂള്‍ കുട്ടികള്‍ അടക്കം നഗരത്തില്‍ എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കും. സ്കൂള്‍ കുട്ടികള്‍ക്ക് പ്രത്യേക ബോധവത്കരണ പദ്ധതികളും ആവിഷ്കരിക്കും. കുറ്റകൃത്യങ്ങള്‍ ഉണ്ടായിട്ട് അന്വേഷിക്കുന്നതിനുപകരം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. പെട്രോള്‍ പമ്പുകള്‍, ബിവറേജസ് ഒൗട്ട്ലെറ്റ് എന്നിവിടങ്ങളില്‍ സി.സി.ടി.വി സ്ഥാപിക്കാനും ആലോചനയുണ്ട്. നഗരത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കാമറ സ്ഥാപിക്കുന്നത് ഗുണകരമാണ്. സംഭവങ്ങളുമായി സന്ദര്‍ഭോചിതമായി ഇടപെടാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകള്‍ ശക്തിപ്പെടുത്തും. അഞ്ച് കണ്‍ട്രോള്‍ റൂമുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. വഴിതെറ്റുന്ന യുവാക്കളുടെ വലിയ ഗ്രൂപ്പുകള്‍ വളര്‍ന്നുവരുന്നുണ്ട്. ഇവരെ കണ്ടത്തെി ബോധവത്കരണ ക്ളാസുകളും പരിശീലനങ്ങളും നല്‍കും. കൂടാതെ കമ്യൂണിറ്റി പൊലീസിങ്, നിര്‍ഭയ, ഗുരുകുലം പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി വി.ജി. വിനോദ്കുമാറും പങ്കെടുത്തു. പരാതികള്‍ വാട്സ്ആപ്പിലൂടെ അറിയിക്കാം കോട്ടയം: ജില്ലയിലെ അക്രമങ്ങളും അതിക്രമങ്ങളും പൊലീസിനെ അറിയിക്കാന്‍ വാട്സ്ആപ് സംവിധാനം. പൊതുജനങ്ങള്‍ക്ക് ഇതിലൂടെ പരാതി നല്‍കാം. ട്രാഫിക് നിയമലംഘനങ്ങളും ഇതിലൂടെ അറിയിക്കാം. ചിത്രങ്ങളും പോസ്റ്റ് ചെയ്യാം. അമിതനിരക്ക് വാങ്ങുന്ന ഓട്ടോക്കാര്‍ക്കെതിരെ ഇതിലൂടെ പരാതി നല്‍കാം. ഓട്ടോയുടെ നമ്പര്‍ ഉള്‍പ്പെടെയുള്ള ചിത്രം നല്‍കാം. അപമര്യാദയായി പെരുമാറുന്നതടക്കമുള്ള നിയമലംഘനങ്ങളും പൊലീസിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരാം. 9497932001 എന്നതാണ് വാട്സ്ആപ് നമ്പര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.