വൈക്കം: ശബരിമലക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റമില്ലാതെ തുടരണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് നേതൃത്വത്തില്‍ ഒരു കോടി ഒപ്പുശേഖരണം നടത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷണന്‍ പറഞ്ഞു. ഇതിനായി കാസര്‍കോട്ടുനിന്ന് കന്യാകുമാരിവരെ യാത്ര നടത്തും. വൈക്കം ക്ഷേത്രകലാപീഠത്തിലെ പുതിയ അധ്യയന വര്‍ഷത്തിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രയാര്‍. ക്ഷേത്രകലയിലുള്ള പ്രാവീണ്യത്തോടൊപ്പം അക്കാദമിക് ഡിഗ്രി കൂടി നല്‍കി വിദ്യാര്‍ഥികളെ കൂടുതല്‍ പ്രാപ്തിയുള്ളവരാക്കി മാറ്റും. അതിന് വിദൂരവിദ്യാഭ്യാസ വിഭാഗവുമായി ബന്ധപ്പെടും. കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെ സ്റ്റൈപന്‍ഡോടുകൂടി ക്ഷേത്രങ്ങളില്‍ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബോര്‍ഡ് അംഗം അജയ് തറയില്‍ അധ്യക്ഷത വഹിച്ചു. ജി. ബൈജു, വി. ഹരീന്ദ്രനാഥ്, എസ്. രഘുനാഥന്‍ നായര്‍, ഇ.പി. ഗോപീകൃഷ്ണന്‍, ഡോ. പി.പി. ചന്ദ്രശേഖരപിള്ള, അമ്മിണിക്കുട്ടന്‍, ബേബി എം. മാരാര്‍, ആര്‍. പ്രകാശ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.