കോട്ടയം: കോടിമതയില്‍ കൊടൂരാറിന്‍െറ തീരത്ത് 450 ഏക്കര്‍ പ്രദേശത്ത് വിഭാവനം ചെയ്യുന്ന മൊബിലിറ്റി ഹബിന്‍െറ നിര്‍മാണ പുരോഗതി അവലോകനം ചെയ്തു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതി കണ്‍സള്‍ട്ടന്‍റായ കിറ്റ്കോയുടെ പ്രതിനിധികള്‍ ഹബിന്‍െറ മാസ്റ്റര്‍ പ്ളാന്‍ അവതരിപ്പിച്ചു. 40 ബസ്വേകളാണ് പ്ളാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, കണ്‍വന്‍ഷന്‍-എക്സ്ബിഷന്‍ സെന്‍റര്‍, കമേഴ്സല്‍ കെട്ടിട സമുച്ചയം എന്നിവയും പ്ളാനില്‍ ഉണ്ട്. പദ്ധതിക്കായി ഏറ്റെടുത്തിട്ടുള്ള സ്ഥലത്തിന്‍െറ മൂന്നിലൊരു ഭാഗം ഹരിതാഭമായി തന്നെ നിലനിര്‍ത്തും. നീര്‍ച്ചാലുകള്‍ക്ക് ഹാനിയും നീരൊഴുക്കിന് തടസ്സവും ഉണ്ടാകുമോ എന്ന് തുടക്കത്തിലേ പരിശോധിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ബാക്കി സ്ഥലത്താണ് ബസ് വേയും പുനരധിവാസ പാക്കേജുകളും ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയവും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നതിനെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. ടൂറിസ്റ്റുകളായി എത്തുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പൊതുജനങ്ങള്‍ക്കും സ്ഥലം വിട്ട് നല്‍കിയവര്‍ക്കും പ്രയോജനം ലഭിക്കുന്നവിധത്തിലാണ് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കിയിരിക്കുന്നത്. കൂടുതല്‍ വ്യക്തമായ പദ്ധതി രൂപരേഖ തയാറാക്കി 21ന് വീണ്ടും യോഗം ചേരും. പാരിസ്ഥിതിക അംഗീകാരവും നേടി ജനുവരി 31നകം പദ്ധതിക്ക് തുടക്കം കുറിക്കാനുള്ള നീക്കത്തിലാണ് ജില്ലാ ഭരണാകൂടം. എ.ഡി.എം മോന്‍സി പി. അലക്സാണ്ടര്‍, പൊതുമരാമത്ത്, ഇറിഗേഷന്‍, വൈദ്യുതി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.