കൊല്ലം: ചാത്തന്നൂരിലെ സഹകരണ സ്പിന്നിങ് മില്ലിനെ നഷ്ടത്തിലേക്ക് തള്ളിവിട്ടത് മില്‍ മാനേജ്മെന്‍റിന്‍െറ പിടിപ്പുകേടാണെന്ന് വ്യക്തമായിട്ടും ഉത്തരവാദികളായവരെ മാറ്റാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. 75 വയസ്സ് പിന്നിട്ടയാളാണ് ഇവിടെ എം.ഡിയായി തുടരുന്നത്. ഇദ്ദേഹത്തിന് ടെക്സ്റ്റയില്‍ രംഗത്ത് സാങ്കേതിക പരിജ്ഞാനമില്ളെന്ന് തൊഴിലാളികള്‍ പറയുന്നു. മില്‍ നവീകരണത്തിന് നാഷനല്‍ കോഓപറേറ്റിവ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ 59 കോടി വായ്പ അനുവദിക്കാന്‍ തയാറായിട്ടുണ്ട്. സാങ്കേതിക പരിജ്ഞാനമില്ലാത്ത മാനേജരുടെ നേതൃത്വത്തില്‍ നടത്തുന്ന നവീകരണം മില്ലിന് ഗുണം ചെയ്യില്ളെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. നവീകരണത്തിന് മുന്നോടിയായി പുതിയ മാനേജരെ നിയമിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എം.ഡി സാങ്കേതിക പരിജ്ഞാനമില്ലാത്ത ആളായതിനാല്‍ സാങ്കേതിക യോഗ്യതയുള്ള ആളെ മാനേജരായി നിയമിക്കാനാണ് നീക്കം നടക്കുന്നത്. നഷ്ടത്തിലായ മില്ലില്‍ പുതിയ തസ്തികയില്‍ ആളെ നിയമിക്കുന്നത് മില്ലിന് അധിക ബാധ്യത വരുത്തിവെക്കലാവുമെന്ന് വിമര്‍ശനമുയരുന്നു. പൊതുമേഖല സ്ഥാപനങ്ങളുടെ ചെയര്‍മാന്‍, എം.ഡി സ്ഥാനങ്ങളില്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടുള്ള പബ്ളിക് സെക്ടര്‍ റിക്രൂട്ടിങ് ആന്‍ഡ് ഇന്‍േറണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) എം.ഡി സ്ഥാനത്ത് തുടരാന്‍ 65 വയസ്സാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. എം.ബി.എ അല്ളെങ്കില്‍ ബി.ടെക് ആണ് നിഷ്കര്‍ഷിച്ച യോഗ്യത. ചാത്തന്നൂരിലെ സ്പിന്നിങ് മില്‍ എം.ഡി 75 വയസ്സ് പിന്നിട്ട ചാര്‍ട്ടേഡ് അക്കൗണ്ടന്‍റാണെന്ന് തൊഴിലാളികള്‍ പറയുന്നു. നടത്തിപ്പിലെ പിടിപ്പുകേടാണ് മില്ലിനെ നഷ്ടത്തിലാക്കിയതെന്ന് വ്യക്തമായിട്ടും എം.ഡിയെ തുടരാന്‍ അനുവദിക്കുന്നത് ദുരൂഹമാണെന്നാണ് തൊഴിലാളികളുടെ ആരോപണം. യു.ഡി.എഫ് കാലത്ത് നിയമിച്ച എം.ഡിയെ മാറ്റണമെന്ന ആവശ്യവുമായി സമരത്തിനൊരുങ്ങുകയാണ് തൊഴിലാളികള്‍. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നശേഷം റിയാബ് മാനദണ്ഡമനുസരിച്ചാവും പൊതുമേഖല സ്ഥാപനങ്ങളുടെ എം.ഡിമാരെ നിയമിക്കുകയെന്ന് പറഞ്ഞെങ്കിലും ടെക്സ്റ്റയില്‍ മേഖലയില്‍ അത് നടപ്പായില്ല. യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോഴെല്ലാം വര്‍ഷങ്ങളായി ഒരാളാണ് കൊല്ലം സഹകരണ സ്പിന്നിങ് മില്ലിന്‍െറ എം.ഡിയായത്തെുകയെന്ന് തൊഴിലാളികള്‍ പറയുന്നു. ഇദ്ദേഹം ചുമതല വഹിക്കുമ്പോഴെല്ലാം നഷ്ടക്കണക്കാണ് ഉണ്ടാവുകയെന്നും അവര്‍ ആരോപിക്കുന്നു. ജില്ലയിലെ മറ്റൊരു പൊതുമേഖല സ്ഥാപനമായ പള്ളിമുക്കിലെ മീറ്റര്‍ കമ്പനിയുടെ എം.ഡിയും യു.ഡി.എഫ് കാലത്ത് നിയമിതനായ ആളാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ അടുത്ത ബന്ധുവുമാണ് മീറ്റര്‍ കമ്പനി എം.ഡി. സ്പിന്നിങ് മില്‍ എം.ഡിയെ മാറ്റിയാല്‍ മീറ്റര്‍ കമ്പനി എം.ഡിയെയും മാറ്റാന്‍ നിര്‍ബന്ധിതമാകും എന്നതിനാലാണ് രണ്ടിടത്തും മാറ്റത്തിന് സര്‍ക്കാര്‍ മുതിരാത്തതെന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.