കൊല്ലം: ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘എന്‍െറ കൊല്ലം’ പരിപാടി ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് മന്ത്രി ഷിബു ബേബിജോണ്‍. കൊല്ലം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ മുന്നിലത്തെുന്ന കടലാസുകള്‍ പലപ്പോഴും വ്യക്തികളുടെ ജീവിത പ്രശ്നമാണെന്ന വസ്തുത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാറില്ല. അതുകൊണ്ടുതന്നെ ജനങ്ങളിലേക്ക് നേരിട്ടത്തെി, അവരുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ കലക്ടര്‍ തുടക്കം കുറിച്ച ‘ജില്ലാ ഭരണകൂടം ജനങ്ങള്‍ക്കിടയില്‍’ എന്ന പരിപാടിയും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. പി.കെ. ഗുരുദാസന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, കലക്ടര്‍ എ. ഷൈനമോള്‍, മേയര്‍ ഹണി ബെഞ്ചമിന്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആശാ ബെന്‍, അഡീഷനല്‍ ജില്ലാ ജഡ്ജി അഷീദ, അസിസ്റ്റന്‍റ് കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. അബ്ദുല്‍ റഷീദ്, എ.ഡി.എം എം.എ. റഹീം എന്നിവര്‍ സംബന്ധിച്ചു. ജനകീയ പങ്കാളിത്തത്തോടെ പൗരബോധം വളര്‍ത്താനും ക്ഷേമവും പരിസ്ഥിതി സംരക്ഷണവും ശുചിത്വവും യാഥാര്‍ഥ്യമാക്കാനും വിവിധ പ്രശ്നങ്ങള്‍ക്ക് സാധ്യമായ പരിഹാരമുണ്ടാക്കാനും ലക്ഷ്യമിട്ടാണ് ‘എന്‍െറ കൊല്ലം’ പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.