സൗദിയില്‍നിന്ന് മൃതദേഹമത്തെിക്കാന്‍ വൈകുന്നു; വിഷ്ണുവിന്‍െറ കുടുംബം ആശങ്കയില്‍

കൊട്ടിയം: സൗദിയില്‍ ഷെല്‍ ആക്രമണത്തില്‍ മരിച്ച കൊട്ടിയം സ്വദേശി വിഷ്ണുവിന്‍െറ മൃതദേഹം നാട്ടിലത്തെിക്കുന്നത് വൈകുന്നു. കുടുംബം ആശങ്കയില്‍. 20നാണ് ദക്ഷിണ സൗദിയിലെ ജിസാന് സമീപത്ത് യമന്‍ അതിര്‍ത്തിപ്രദേശമായ സാംതയിലുണ്ടായ ഷെല്‍ ആക്രമണത്തില്‍ കൊട്ടിയം നന്ദനത്തില്‍ വിജയന്‍െറയും കുമാരിയുടെയും മകന്‍ വിഷ്ണു (26) മരിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, കെ.എന്‍. ബാലഗോപാല്‍ എം.പി, ജി.എസ്. ജയലാല്‍ എം.എല്‍.എ തുടങ്ങി പലരും വിഷ്ണുവിന്‍െറ വീട്ടിലത്തെി മാതാപിതാക്കളെ കണ്ട് ആവശ്യമായതെല്ലാം ചെയ്യാമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, മരണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും മൃതദേഹം നാട്ടിലത്തെിക്കുന്നതിനെക്കുറിച്ച് ഒരുവിവരവും ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ല. സൗദിയിലെ ഇന്ത്യന്‍ അംബാസഡറും വിദേശകാര്യവകുപ്പും പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന കേട്ടറിവ് മാത്രമാണ് കുടുംബത്തിനുള്ളത്. ബലിപെരുന്നാളിന്‍െറ അവധിയായതിനാലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതെന്നാണ് അധികൃതര്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.