സൂനാമി ഫ്ളാറ്റിനും തീരദേശറോഡിനും ഭീഷണിയായി ഡ്രഡ്ജിങ്

കൊട്ടിയം: കൊല്ലംതോട് നവീകരണത്തിന്‍െറ ഭാഗമായി നടക്കുന്ന ഡ്രഡ്ജിങ് നിലവിലെ തീരദേശറോഡിനും സൂനാമി ഫ്ളാറ്റുകള്‍ക്കും ഭീഷണിയാവുന്നു. വലിയ മോട്ടോര്‍ ഉപയോഗിച്ച് തോട്ടില്‍നിന്ന് മണലെടുക്കുന്നത് റോഡിന്‍െറ വശങ്ങള്‍ ഇടിയാന്‍ കാരണമാകുന്നു. ഇരവിപുരം മുതല്‍ താന്നി വരെ റോഡ് ഇടിഞ്ഞു. ആഴ്ചകള്‍ക്കുമുമ്പ് പാറയുമായി വന്ന ടിപ്പര്‍ റോഡിന്‍െറ വശം ഇടിഞ്ഞ് കൊല്ലംതോട്ടിലേക്ക് മറിഞ്ഞിരുന്നു. താന്നി പാലം ഉദ്ഘാടനം ചെയ്തതോടെയും മുക്കംവഴി പരവൂരിലേക്ക് താല്‍ക്കാലിക റോഡ് നിലവില്‍ വന്നതിനാലും ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിനോ വശങ്ങളിലേക്ക് ഒതുക്കുന്നതിനോ കഴിയാത്ത സ്ഥിതിയാണ്. തോടിന്‍െറ വടക്കുഭാഗത്ത് സംരക്ഷണഭിത്തി നിര്‍മിച്ചതല്ലാതെ പൂര്‍ത്തിയായില്ല. കൂടാതെ, ഡ്രഡ്ജിങ്ങില്‍ താന്നി പനമൂട്ടിലെ സൂനാമി ഫ്ളാറ്റുകള്‍ക്ക് നാശം സംഭവിക്കുന്നതിന് കാരണമാകുന്നതായും താമസക്കാര്‍ പറയുന്നു. റവന്യൂ അധികൃതര്‍ക്ക് പരാതിനല്‍കാന്‍ ഒരുങ്ങുകയാണ് സൂനാമി ഫ്ളാറ്റ് നിവാസികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.