മലയോരമേഖലയില്‍ കള്ളനോട്ട് വ്യാപകമാകുന്നു

കുന്നിക്കോട്: കിഴക്കന്‍ മലയോരമേഖലയില്‍ വീണ്ടും കള്ളനോട്ടുകള്‍ വ്യാപകം. 1000, 500, 100 എന്നീ നോട്ടുകളാണ് എത്തുന്നത്. പത്തനാപുരം, കുന്നിക്കോട് മേഖലയിലെ വിദേശമദ്യശാലയിലും പെട്രോള്‍ പമ്പുകളിലുമാണ് കള്ളനോട്ടുകള്‍ ഏറെയും എത്തുന്നത്. കള്ളനോട്ട് പിടികൂടുമ്പോഴുള്ള നൂലാമാലകളോര്‍ത്ത് മിക്കവരും ഇത് കീറിക്കളയുകയാണ്. കുറേ ദിവസമായി പത്തനാപുരത്തെ വിദേശ മദ്യവില്‍പനശാലയില്‍ രണ്ടായിരം മുതല്‍ അയ്യായിരം രൂപയുടെവരെ കള്ളനോട്ടുകള്‍ ലഭിച്ചതായി ജീവനക്കാര്‍ പറയുന്നു. പലപ്പോഴും ബാങ്കിലത്തെി പണമടയ്ക്കുമ്പോഴാണ് കള്ളനോട്ടുകള്‍ കണ്ടത്തെുന്നത്. ഒന്നു രണ്ട് തവണ ഇത് തിരികെ വാങ്ങി ബിവറേജ് ജീവനക്കാര്‍ നശിപ്പിച്ചു. കള്ളനോട്ടുകള്‍ സ്ഥിരമായി ഒൗട്ട്ലെറ്റില്‍ എത്തിത്തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ജീവനക്കാര്‍. തിരക്കുള്ള സമയം നോക്കിയാണ് ഇവ മാറ്റിയെടുക്കുന്നതെന്നാണ് സൂചന. പെട്രോള്‍ പമ്പുകളിലും സ്ഥിതി വ്യത്യസ്തമല്ല. കള്ളനോട്ട് പരാതി വ്യാപാരികളും ഉന്നയിക്കുന്നുണ്ട്. ഓണക്കാലത്ത് വിവിധ വകുപ്പുകള്‍ ചേര്‍ന്ന് കള്ളനോട്ട് വ്യാപനത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് നിലച്ചു. തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ കുടിച്ചിട്ടിയെന്നപേരിലും മറ്റും വ്യാപകമായി തമിഴ് സംഘങ്ങള്‍ പണം ഗ്രാമീണമേഖലകളില്‍ എത്തിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.