കൊല്ലം: ഡിപ്പോയില്‍ സ്ഥലമില്ലാത്തതിനാല്‍ രാത്രി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്‍െറ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. ആശ്രാമം ലിങ്ക്റോഡില്‍ ക്രൈബാഞ്ച് ഓഫിസിനു സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ട് ഓര്‍ഡിനറി ബസുകളുടെ ചില്ലുകളാണ് ശനിയാഴ്ച അര്‍ധരാത്രി അജ്ഞാതര്‍ തകര്‍ത്തത്. ഡിപ്പോയില്‍ കെ.യു.ആര്‍.ടി.സിയുടെ കൂടുതല്‍ ബസുകള്‍ എത്തിയതോടെ രാത്രിയില്‍ മറ്റ് ബസുകളുടെ പാര്‍ക്കിങ് റോഡരികിലേക്ക് മാറ്റി. ഡിപ്പോക്ക് 129 ബസും കെ.യു.ആര്‍.ടി.സിക്ക് 13 ജനുറം ബസുകളുമാണുള്ളത്. സ്ഥല പരിമിതി മൂലം ലിങ്ക്റോഡിലും വര്‍ക്ക്ഷോപ് പരിസരത്തും താലൂക്ക് കച്ചേരി ജങ്ഷന്‍ മുതല്‍ ഇരുമ്പുപാലം വരെ റോഡിലുമാണ് ഇവ നിര്‍ത്തിയിടുന്നത്. ലിങ്ക്റോഡില്‍ നിര്‍ത്തിയിട്ടിരുന്ന പന്ത്രണ്ടോളം ബസുകളുടെ ചില്ലുകള്‍ രണ്ടു മാസത്തിനിടെ തകര്‍ത്തതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.