കരിങ്കല്‍ ക്വാറി സമരം: മെറ്റല്‍ കടത്തിയ ടിപ്പര്‍ തകര്‍ത്തു

ഓയൂര്‍: കരിങ്കല്‍ ക്വാറി സമരം ഒത്തുതീര്‍പ്പാകാതെ തുടരുന്നതിന് പിന്നാലെ മെറ്റല്‍ കടത്തിയ ടിപ്പര്‍ സമരാനുകൂലികള്‍ അടിച്ചുതകര്‍ത്തു. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചെറിയവെളിനല്ലൂരിലായിരുന്നു സംഭവം. ക്വാളിസ് കാറിലത്തെിയ സംഘം ഐശ്വര്യാ ഗ്രാനൈറ്റ് ക്രഷര്‍ യൂനിറ്റില്‍നിന്ന് റോഡിലിറങ്ങിയ ടിപ്പറിന്‍െറ ഗ്ളാസുകള്‍ തകര്‍ത്തു. ലോറി ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ചെറുകിട ക്വാറികള്‍ക്ക് ഖനനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ക്വാറി ക്രഷര്‍ യൂനിറ്റുകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ടിപ്പര്‍ തകര്‍ത്ത സംഭവത്തില്‍ ചടയമംഗലം പൊലീസ് കേസെടുത്തു. ക്വാളിസ് കാറിന്‍െറ നമ്പരും പൊലീസിന് കൈമാറിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.