കുളത്തൂപ്പുഴ: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമായ റിഹാബിലിറ്റേഷന്‍ പ്ളാന്‍േറഷന്‍ ലിമിറ്റഡില്‍ (ആര്‍.പി.എല്‍) ടാപ്പിങ് തൊഴിലാളികള്‍ കൂലി വര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം ആരംഭിച്ചു. സംയുക്ത ട്രേഡ് യൂനിയന്‍െറ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ ഫാക്ടറിയുടെ പ്രധാന കവാടം തടസ്സപ്പെടുത്തി പണിമുടക്ക് ആരംഭിക്കുകയായിരുന്നു. തോട്ടം തൊഴിലാളികളുടെ വേതനനിരക്ക് വര്‍ധിപ്പിക്കണമെന്നും മറ്റു ആനുകൂല്യങ്ങളില്‍ കാലാനുസൃതമായ മാറ്റം ആവശ്യപ്പെട്ടും ആര്‍.പി.എല്‍ എസ്റ്റേറ്റില്‍ ഇടതുമുന്നണി യൂനിയനുകള്‍ ആഗസ്റ്റ് 24 മുതല്‍ സമരാഹ്വാനം നടത്തിയിരുന്നു. തുടര്‍ന്ന് മന്ത്രി ഷിബു ബേബിജോണിന്‍െറ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും സെപ്റ്റംബര്‍ 26ന് ചേരുന്ന പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റിയില്‍ ചര്‍ച്ചചെയ്തു പരിഹരിക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് യൂനിയനുകള്‍ സമരത്തില്‍നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍, ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ ട്രേഡ് യൂനിയന്‍ നേതാക്കള്‍ മിനിമം വേതനം 500 രൂപയാക്കി നിജപ്പെടുത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നെങ്കിലും അംഗീകരിക്കാന്‍ മാനേജ്മെന്‍റ് പ്രതിനിധികള്‍ തയാറായില്ല. തുടര്‍ന്നാണ് പണിമുടക്ക് ആരംഭിച്ചത്. രാവിലെ ഫാക്ടറി പടിക്കലത്തെിയ വിവിധ ട്രേഡ് യൂനിയന്‍ തൊഴിലാളികള്‍ കവാടം താഴിട്ട് പൂട്ടി സമരം പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ധര്‍ണ സി.പി.എം നേതാവ് എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ തൊഴിലാളി സംഘടനാ നേതാക്കളായ അജയപ്രസാദ്, ജയവര്‍ധന്‍, തമിഴ്സെല്‍വം, സുദത്ത്ഗമഗൈ, ശേഖര്‍, രമേഷ് തുടങ്ങിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.