മയ്യനാട് മാര്‍ക്കറ്റ്: ആരോഗ്യവകുപ്പ് നിര്‍ദേശം അവഗണിക്കുന്നു 

മയ്യനാട്: മയ്യനാട് മാര്‍ക്കറ്റ് പ്രവര്‍ത്തനം നിര്‍ത്താന്‍ ആരോഗ്യവകുപ്പ് പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപം. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് അടച്ചുപൂട്ടാന്‍  കഴിഞ്ഞമാസമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ മയ്യനാട് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. 
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അറിയിപ്പ് ലഭിച്ച സെക്രട്ടറി കരാറുകാരനെ വിവരമറിയിച്ചെങ്കിലും മാര്‍ക്കറ്റ് കാര്യക്ഷമമായി  ശുചീകരിക്കാന്‍ അവര്‍ തയാറായില്ല. പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്നാണ് മയ്യനാട് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. മാര്‍ക്കറ്റിനുള്ളില്‍ കുന്നുകൂടിയ മാലിന്യം നീക്കംചെയ്യാത്തതിനാല്‍ മഞ്ഞപ്പിത്തംപോലുള്ള അസുഖങ്ങള്‍ പിടിപെടാനിടയാകുമെന്ന കാരണത്താലാണ് ആരോഗ്യവകുപ്പ് അധികൃതര്‍  പരിശോധന നടത്തി സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. 
മാര്‍ക്കറ്റിനുള്ളിലെ മാലിന്യസംസ്കരണ പ്ളാന്‍റ് പ്രവര്‍ത്തനരഹിതമാണ്്. ഇവിടത്തെ ബാത്ത്റൂമുകളും ശുചീകരണപ്രവര്‍ത്തനങ്ങളില്ലാത്തതിനാല്‍ ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണെന്ന് പരാതിയുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.