ജല ശുദ്ധീകരണശാല വിപുലീകരണം സാധ്യമാക്കണം ^ സ്​റ്റാഫ്​ അസോ.

ജല ശുദ്ധീകരണശാല വിപുലീകരണം സാധ്യമാക്കണം - സ്റ്റാഫ് അസോ. കൊച്ചി: വികസനവും ആവശ്യകതയും മുന്നിൽകണ്ട് തീരപ്രദേശങ്ങൾക്ക് പ്രാമുഖ്യം നൽകിയും നൂതന സാേങ്കതിക വിദ്യകളുപയോഗിച്ചുള്ള ജലശുദ്ധീകരണശാല വിപുലീകരണം സാധ്യമാക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എൻജിനീയറിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഹൈകോടതി ഡിവിഷൻ ബെഞ്ചി​െൻറ റിപ്പോർട്ട് ചെയ്യപ്പെട്ടതുൾപ്പെടെയുള്ള വിധികൾക്കനുസൃതമായി 2015ൽ പ്രസിദ്ധീകരിച്ച ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ഒന്ന് തസ്തികയുടെ സീനിയോറിറ്റി ലിസ്റ്റ് തൽപരകക്ഷികൾക്കുവേണ്ടി അട്ടിമറിച്ചിരിക്കുകയാണെന്ന് സമ്മേളനം ആരോപിച്ചു. അർഹരായവരെ തരംതാഴ്ത്തി താൽപര്യക്കാർക്ക് അസിസ്റ്റൻറ് തസ്തികയിലേക്ക് പ്രമോഷൻ നൽകുകയാണുണ്ടായത്. പ്രോവിഷനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ പ്രമോഷൻ നൽകുകയായിരുന്നുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. സാലിഹ് പറഞ്ഞു. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ നിയമനം നടത്തരുതെന്ന ഇടക്കാല വിധി നിലവിലുള്ളപ്പോൾ അതേ വിധിയുടെ പേരിൽ കോടതിയുടെ നിർദേശാനുസരണമാണെന്ന് രേഖപ്പെടുത്തിയും നിയമനം നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ നിയമവിരുദ്ധ നിയമനം നേടിയവർക്ക് വേണ്ടിയാണ് സീനിയോറിറ്റി ലിസ്റ്റ് മാറ്റിമറിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഡ്രാഫ്റ്റ്സ്മാൻ, അസിസ്റ്റൻറ് എൻജിനീയർ എന്നീ തസ്തികകളിൽ അധികാര പരിധിക്കപ്പുറം നടത്തിയിട്ടുള്ള നിയമനങ്ങൾ പൊലീസ് വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കണമെന്ന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേഡർ സ്ട്രെങ്ത് അനുപാതം പാലിച്ച് പ്രമോഷൻ ഉത്തരവുകളിറക്കുക, അതോറിറ്റിയുടെ ഭൂമി കൈയേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക, കുടിവെള്ള വിതരണം പൊതുമേഖലയിൽ നിലനിർത്തുക, അതോറിറ്റി കുപ്പിവെള്ള വിതരണം ആരംഭിക്കുക, സ്വത്തുക്കൾ അന്യാധീനപ്പെടുത്തുന്നത് തടയുക തുടങ്ങിയ വിവിധ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. എം.ടി. സായ് പ്രകാശ് അധ്യക്ഷത വഹിച്ചു. ടി.എ. അബ്ദുൽ സലാം, ടി.പി. ഭാസ്കരൻ, ടി.കെ. പുഷ്പൻ, കെ.ബി. അബ്ദുൽ അസീസ്, മധു, പി.ടി. ജ്യോതിവാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.