തീപ്പെട്ടി കമ്പനികൾ 22 മുതൽ അടച്ചിടുന്നു

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ തീപ്പെട്ടി കമ്പനികൾ ഇൗ മാസം 22 മുതൽ അനിശ്ചിതകാലത്തേക്ക് അടച്ച ിടുന്നു. തീപ്പെട്ടിക്കൊള്ളിയും പുറം പെട്ടിയും ഉൽപാദിപ്പിക്കുന്ന തീപ്പെട്ടി വ്യവസായികളുടെ സംഘടനയായ കേരള സ്റ്റേറ്റ് മാച്ച് സ്പ്ലിൻറ്സ് ആൻഡ് വീനേഴ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷ​െൻറ ജനറൽ ബോഡിയാണ് തീരുമാനമെടുത്തത്. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ഈ പരമ്പരാഗത കുടിൽ വ്യവസായം കേരളത്തിൽ നിലനിർത്തുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് സംഘടനയുടെ ആവശ്യമെന്ന് അസോസിയേഷൻ പ്രസിഡൻറ് കെ.എം. ഹുസൈൻ കരിമക്കാട്ട്, ജനറൽ സെക്രട്ടറി ഡോൺ പോൾ കോട്ടയം, ട്രഷറർ കെ.എം.എ. ലത്തീഫ് പെരുമ്പാവൂർ എന്നിവർ അറിയിച്ചു. ജി.എസ്.ടി 12 ശതമാനം എന്നത് കുറഞ്ഞ താരിഫിലേക്ക് മാറ്റുക, മട്ടി, ഇലവ്, പാലാ എന്നീ തീപ്പെട്ടി മരങ്ങളെ ആവശ്യസാധനങ്ങളിൽ ഉൾപ്പെടുത്തി ഇതരസംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നത് നിരോധിക്കുക, വനമേഖലയിൽ നടത്തി വന്നിരുന്ന മട്ടി പ്ലാേൻറഷൻ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ അസോസിയേഷൻ നിരന്തരം ഉന്നയിച്ചിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിക്കാത്തതു കൊണ്ടാണ് തുടർനടപടികൾ ആലോചിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 4 ലക്ഷം രൂപ നൽകാനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.