മൂവാറ്റുപുഴ: കാലത്തിെൻറ ചുമരെഴുത്ത് വായിക്കാത്തവരാണ് ഭിന്നിപ്പിെൻറ മതിലുകൾ തീർക്കാനൊരുങ്ങുന്നതെന്ന് മുസ ്ലിം ലീഗ് ജില്ല പ്രസിഡൻറ് കെ.എം. അബ്ദുൽ മജീദ് പറഞ്ഞു. പ്രളയ ദുരന്തത്തിൽനിന്ന് കരകയറാൻ കേരളം പെടാപാട് പെടുമ്പോൾ സർക്കാർ ഖജനാവ് ധൂർത്തടിച്ച് ജീവനക്കാരെ നിർബന്ധിച്ച് നിരത്തിലിറക്കി സി.പി.എം മതിൽ കെട്ടുന്നത് യഥാർഥ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടാനാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം യൂത്ത് ലീഗ് മുളവൂർ ഡിവിഷൻ പ്രസിഡൻറ് ആരിഫ് അമീർ അലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് പി.എം. അമീർ അലി, പി.എ. ബഷീർ, എം.എം. സീതി, എം.എസ് അലി, സി.എം. ഷുക്കൂർ, എം.എം. അലിയാർ, എം.പി. ഇബ്രാഹിം, കെ.ബി. ഷംസ്, പി.എച്ച്. മൈതീൻ കുട്ടി, പി.എസ്. സൈനുദ്ദീൻ, ഫാറൂഖ് മാടത്തോടത്, ജലാൽ സ്രാമ്പിക്കൽ, വി.ഇ. നാസർ, കരീം വട്ടകുടി, നാസർ പുതിയേടത്, കെ.എം ഷെകീർ, കെ.എം. അബ്ദുൽ കരീം, എ. അബൂബക്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.