കൊച്ചി: ആദ്യ നാവിക പരിശീലന അഭ്യാസത്തിനായി റോയൽ മലേഷ്യൻ നാവികസേന കപ്പലായ കെ.ഡി. ജെബാത്ത് കൊച്ചിയിലെത്തി. ഒക്ടോബർ 10 മുതൽ 18 വരെ ഇന്ത്യൻ നേവൽ വർക്ക് അപ് ടീമിനുകീഴിൽ കപ്പൽ പരിശീലനം നടത്തും. കമാൻഡിങ് ഒാഫിസർ മുഹമ്മദ് നൂർസ്യാറിസാൽ വെള്ളിയാഴ്ച ദക്ഷിണ നാവികസേന മേധാവി ആർ.ജെ നട്ക്കർണിയെ സന്ദർശിച്ച് സൈനിക സഹകരണമടക്കം വിഷയങ്ങൾ ചർച്ചചെയ്തു. ഇതാദ്യമായാണ് മലേഷ്യൻ കപ്പൽ പരിശീലനത്തിനായി ഇന്ത്യയിലെത്തുന്നത്. ഇന്ത്യ- മലേഷ്യ നാവികസേനകൾക്കിടയിലെ പരസ്പരസഹകരണത്തിെൻറ നാഴികക്കല്ലായാണ് കെ.ഡി. ജെബാത്ത് വിശേഷിപ്പിക്കപ്പെടുന്നത്. കപ്പലിലെ സേനാംഗങ്ങൾ രണ്ടാഴ്ച ഇന്ത്യൻ നാവികസേനയുടെ കീഴിൽ പരിശീലനം നേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.