കൂത്താട്ടുകുളം: നഗരത്തെ ശരണമന്ത്രങ്ങൾ കൊണ്ട് മുഖരിതമാക്കി ആയിരങ്ങൾ പങ്കെടുത്ത നാമജപയാത്രയിൽ പ്രതിഷേധമിരമ്പി. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ തകർക്കാനുള്ള നീക്കത്തിനെതിരെയും ദേവസ്വം ബോർഡിൽ അന്യമതസ്ഥർക്ക് നിയമം നൽകാനുള്ള നീക്കത്തിനെതിരെയും മറ്റ് ക്ഷേത്രങ്ങൾകൂടി പിടിച്ചെടുത്ത് നശിപ്പിക്കുന്ന സർക്കാറിെൻറ നയങ്ങൾക്കെതിരെയും പ്രതിഷേധിച്ചാണ് നാമജപയാത്ര. രാമപുരം കവലയിൽ നിന്നാരംഭിച്ച് ടൗൺ ചുറ്റി ഓണംകുന്ന് ഭഗവതിക്ഷേത്രത്തിൽ സമാപിച്ചു. ശബരിമല മുൻ മേൽശാന്തി അത്രാശേരി രാമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോൾ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് കരയോഗം യൂനിയൻ പ്രസിഡൻറ് ആർ. ശ്യാംദാസ് അധ്യക്ഷത വഹിച്ചു. വിശ്വബ്രാഹ്മണസഭ സംസ്ഥാന അധ്യക്ഷൻ വി. ചന്ദ്രാചാര്യ, അഖിലകേരള വിശ്വകർമസഭ ജില്ല സെക്രട്ടറി പി.സി. അജയഘോഷ്, മുനിസിപ്പൽ ചെയർമാൻ പി.സി. ജോസ്, ബി.ഡി.ജെ.എസ് ജില്ല സെക്രട്ടറി സി.പി. സത്യൻ, എം.പി. മോഹനൻ, ഡോ. ഗോവിന്ദൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. കൂത്താട്ടുകുളം, തിരുമാറാടി, കിഴകൊമ്പ്, കോഴിപ്പിള്ളി, പാലക്കുഴ, കാക്കൂർ, ആലപുരം, ഇലഞ്ഞി, ഒലിയപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ളവർ നാമജപ പദയാത്രയിൽ അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.