ആലുവ: നാടിന്‍െറ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രവാസിസംഘടനകളുടെ പങ്ക് വലുതാണെന്ന് ഇന്നസെന്‍റ് എം.പി. ആലുവ റെസിഡന്‍റ്സ് ഓവര്‍സീസ് മലയാളീസ് അസോസിയേഷന്‍ അരോമ യു.എ.ഇ ആലുവയില്‍ സംഘടിപ്പിച്ച ഈദ്-ഓണം ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മാറ്റിവെച്ച് നാടിന്‍െറ പുരോഗതിക്കായി കഷ്ടപ്പെടുന്ന പ്രവാസികളെ അനുഭാവപൂര്‍വം പരിഗണിക്കാന്‍ സര്‍ക്കാറുകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരോമ പ്രസിഡന്‍റ് പി.എം. അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. ‘ഹോം ഫോര്‍ ഹോംലെസ്’ ഭവന പദ്ധതിയുടെ പ്രഖ്യാപനം ജന. സെക്രട്ടറി മൊയ്തീന്‍ അബ്ദുല്‍ അസീസ് നിര്‍വഹിച്ചു. അന്‍വര്‍സാദത്ത് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യസമര സേനാനി നാരായണന്‍നായരെയും സിനിമാതാരം സത്താറിനേയും ഇന്നസെന്‍റ് എം.പി ആദരിച്ചു. ഓണപ്പുടവ വിതരണം അരോമ ആലുവ സെക്രട്ടറി സുനിത നന്ദകുമാര്‍ നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ്, സി.പി.എം. ഏരിയ സെക്രട്ടറി അഡ്വ. വി. സലിം, ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് കെ.ജി. ഹരിദാസ്, അരോമ ഭാരവാഹികളായ മുരളി പാറാട്ട്, ഷെമീര്‍ കല്ലുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ അരോമ ആലുവ പ്രസിഡന്‍റ് മുഹമ്മദ് കെ. മക്കാര്‍ സ്വാഗതവും വേള്‍ഡ് കണ്‍വീനര്‍ സിദ്ദീക് മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.