കൊച്ചി: ലക്ഷങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പെരിയാറിലേക്ക് രാസവിഷമാലിന്യം തള്ളി ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന ഏലൂര്‍-എടയാര്‍ വ്യവസായങ്ങള്‍ക്കെതിരെ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലക്ടിവ് ഫോര്‍ റൈറ്റ് ടു ലിവിന്‍െറ ആഭിമുഖ്യത്തില്‍ മറൈന്‍ ഡ്രൈവില്‍ പെരിയാര്‍ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. പെരിയാറിനെ രക്ഷിച്ച് സ്വയംരക്ഷ നേടുക എന്ന മുദ്രാവാക്യമുയര്‍ത്തി പെരിയാറിനൊരു വോട്ട് പരിപാടിയില്‍ 5000ത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയുടെ വിവിധകേന്ദ്രങ്ങളില്‍ മഹാരാജാസ്, യു.സി. കോളജ്, സെന്‍റ് പോള്‍സ് കോളജുകളിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച തെരുവുനാടകങ്ങളുടെ സമാപനവും ഡോക്യുമെന്‍ററി പ്രദര്‍ശനവും ചിത്രപ്രദര്‍ശനവും സിനിമാതാരം മഡോണയുടെ നേതൃത്വത്തില്‍ പെരിയാര്‍ സംരക്ഷണ ഗാന സന്ധ്യയും സംഘടിപ്പിച്ചു. മഡോണയും വിനയ് ഫോര്‍ട്ടും 50ഓളം കുട്ടികളും ചേര്‍ന്ന് പട്ടംപറത്തി സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പരിസ്ഥിതി പ്രവര്‍ത്തകരായ സാജന്‍ മലയില്‍, പുരുഷന്‍ ഏലൂര്‍, വി.ഡി. മജീന്ദ്രന്‍, എം. ഗീതാനന്ദന്‍, എം.എന്‍. ഗിരി, ഡോ. സി.എം. ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.