ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഐ.ടി.ഐയുടെ മേല്‍ക്കൂരയുടെ തേപ്പ് അടര്‍ന്നുവീണു. പ്രധാന കെട്ടിടത്തിന് കിഴക്കുവശത്ത് മൂന്നു നിലകളുള്ള കെട്ടിടത്തിന്‍െറ മുകളിലത്തെ ഹോസ്റ്റല്‍ മുറിയുടെ മേല്‍ക്കൂരയുടെ തേപ്പാണ് അടര്‍ന്നുവീണത്. ചൊവ്വാഴ്ച രാവിലെ 9.30നാണ് സംഭവം. ഈസമയം മുറിയില്‍ ആരുമില്ലാത്തതിനാല്‍ അപകടം ഒഴിവായി. 13 വിദ്യാര്‍ഥികളാണ് ഹോസ്റ്റലില്‍ താമസിക്കുന്നത്. വിദ്യാര്‍ഥികള്‍ രാവിലത്തെ ഭക്ഷണത്തിനും ക്ളാസിനുമായി പുറത്തേക്കു പോയ സമയത്താണ് അടര്‍ന്ന് കട്ടിലിലേക്ക് വീണത്. ഒന്നരമാസം മുമ്പാണ് പി.ഡബ്ള്യു.ഡി തേപ്പ് നടത്തിയത്. താഴത്തെ രണ്ടു നിലകളിലായി വിവിധ ട്രേഡുളിലെ ക്ളാസുകളുള്ള ഈ കെട്ടിടം ജീര്‍ണാവസ്ഥയിലാണ്. ഈ നിലകളിലെയും കോണ്‍ക്രീറ്റ് പാളികള്‍ അടന്നുവീണ് കമ്പി പുറത്തുകാണാവുന്ന നിലയിലാണ്. മഴവെള്ളം കെട്ടിടത്തിനുള്ളിലേക്ക് ഊര്‍ന്നിറങ്ങുന്നുണ്ട്. കെട്ടിടത്തിന്‍െറ മുകളിലും ജനല്‍ മുകളിലുമുള്ള ഷെയിഡുകളില്‍ ആല്‍മരം വളര്‍ന്ന് വേരുകള്‍ മുറികളിലേക്ക് ഇറങ്ങിയിട്ടുണ്ട്. കെട്ടിടത്തിന്‍െറ ജീര്‍ണാവസ്ഥയെ സംബന്ധിച്ചും മേല്‍ക്കൂരയുടെ തേപ്പ് അടര്‍ന്നുവീണ സംഭവവും കാട്ടി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ഥികള്‍. കുറച്ചുദിവസം മുമ്പ് വനിതാ ഐ.ടി.ഐ കെട്ടിടത്തിന്‍െറ മേല്‍ക്കൂര തകര്‍ന്നുവീണ് നിരവധി വിദ്യാര്‍ഥിനികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.