അരൂര്‍: ചിട്ടിപ്പണം നല്‍കാതെ ആയിരക്കണക്കിന് ഇടപാടുകാരെ വഞ്ചിച്ച ചിറയില്‍ ചിട്ടി ഉടമ വിജയകുമാറിനെതിരെയുള്ള അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ അരൂക്കുറ്റി സ്വദേശി കെ.ബി. കൃഷ്ണകുമാര്‍ അരൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സത്യഗ്രഹം നടത്തി. പണം നഷ്ടപ്പെട്ടവര്‍ നിരവധി ഉണ്ടായിട്ടും വിജയകുമാറില്‍നിന്നും ഭൂമിയും പണവും പിടിച്ചെടുക്കാന്‍ പൊലീസ് നടപടിയെടുക്കാത്തതിനെതിരെ കൃഷ്ണകുമാര്‍ മനുഷ്യാവകാശ കമീഷനെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കാനായിരുന്നു ഉത്തരവ്. എന്നാല്‍, ഇതും നടക്കാതായപ്പോഴാണ് ഒറ്റയാള്‍ സമരവുമായി എത്തിയതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. മധ്യമേഖല ഐ.ജി ശ്രീജിത്ത് കൃഷ്ണകുമാറുമായി ഫോണില്‍ ബന്ധപ്പെട്ട് നല്‍കിയ ഉറപ്പിന്‍െറ അടിസ്ഥാനത്തില്‍ ഉച്ചയോടെ സമരം അവസാനിപ്പിച്ചു. ആലപ്പുഴ എസ്.പിയുടെ നേതൃത്വത്തില്‍ രൂപവത്കരിക്കുന്ന പൊലീസ് സംഘം ഒരു മാസത്തിനുള്ളില്‍ അന്വേഷിക്കുമെന്നാണ് ഉറപ്പുനല്‍കിയത്. അത് പാലിച്ചില്ളെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും കൃഷ്ണകുമാര്‍ മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.