കൊച്ചി: ഷീ ടാക്സി ഡ്രൈവറുടെ വീട്ടില്‍ നഗരസഭാ കൗണ്‍സിലറുടെ മകന്‍ ആക്രമം നടത്തിയതായി പരാതി. വീടുകയറി ആക്രമിച്ച കൗണ്‍സിലറുടെ മകനെതിരെ ഐലന്‍റ് പൊലീസ് കേസെടുത്തു. ഐലന്‍ഡിലെ ഷീ ടാക്സി ഡ്രൈവറും ദലിതുമായ പ്രസന്ന രജിമോന്‍െറ പോര്‍ട്ട് ട്രസ്റ്റ്് ക്വാര്‍ട്ടേഴ്സിലായിരുന്ന ആക്രമം നടന്നത്. കൈക്ക് പരിക്കേറ്റ പ്രസന്ന പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊച്ചി നഗരസഭാ ഐലന്‍ഡ് വാര്‍ഡ് കൗണ്‍സിലര്‍ മാലിനി ബിജുവിന്‍െറ മകന്‍ അഖിലിനെതിരെ വീടുകയറി ആക്രമിച്ചതിനും സ്ത്രീ കൈയേറ്റത്തിനും ജാതിപ്പേരുവിളിച്ച് ആക്ഷേപിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പ്രസന്നയുടെ മകന്‍ ക്വാര്‍ട്ടേഴ്സിന്‍െറ വാതിലില്‍ ഇടിക്കുന്ന ശബ്ദം കേട്ടാണ് തുറന്നത്. അതിക്രമിച്ചുകയറിയ ഇയാള്‍ തള്ളിവീഴ്ത്തി മര്‍ദിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് തടയുകയായിരുന്നു. തുടര്‍ന്ന് പുറത്തേക്കിറങ്ങിയ ആക്രമി ടാക്സിയുടെ മുന്‍വശം കൈകൊണ്ട് ഇടിച്ച് തകര്‍ത്തെന്നാണ് പരാതി. ക്വാര്‍ട്ടേഴിന്‍െറ വാതിലും ജനല്‍ചില്ലുകളും തകര്‍ത്തു. മകന്‍െറ പിന്നാലെയത്തെിയ കൗണ്‍സിലര്‍ മാലനി ബിജുവും ചീത്തവിളിച്ച് കൈയേറ്റത്തിന് മുതിര്‍ന്നതായും പ്രസന്ന പൊലീസിന് മൊഴി നല്‍കി. പ്രസന്നയുടെ ഉടമസ്ഥയില്‍ ഐലന്‍ഡില്‍ നടത്തുന്ന ഹോര്‍ട്ടികോര്‍പ്പിന്‍െറ പച്ചക്കറിബങ്ക് അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് കാക്കനാട് ഹോര്‍ട്ടികോര്‍പ്പ് മുന്‍ യൂനിറ്റ് മാനേജര്‍ക്കെതിരെ പരാതി നല്‍കിയതിനത്തെുടര്‍ന്നാണ് ബങ്ക് അടച്ചുപൂട്ടിയതെന്നാണ് പ്രസന്നയുടെ ആരോപണം. അടച്ചുപൂട്ടി അവിടെ സൂക്ഷിച്ചിരുന്ന പണവും മറ്റു രേഖകളും എടുത്തുകൊണ്ടുപോയ യൂനിറ്റ് മാനേജര്‍ക്കെതിരെ പ്രസന്ന പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രസന്ന വിജിലന്‍സിന് നല്‍കിയ പരാതിയത്തെുടന്ന് യൂനിറ്റ് മാനേജറെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതയായ കൗണ്‍സിലര്‍ തനിക്കെതിരെ തിരിഞ്ഞതെന്നാണ് പ്രസന്നയുടെ പരാതി. എന്നാല്‍, തനിക്കും മകനുമെതിരെയുള്ള പരാതി അടിസ്ഥാനരഹിതമാണെന്ന് കൗണ്‍സിലര്‍ മാലിനി ബിജു പറഞ്ഞു. ജനപ്രതിനിധി എന്ന നിലയില്‍ പച്ചക്കറി ബങ്ക് അടച്ചുപൂട്ടിയതിനെയാണ് എതിര്‍ത്തത്. ഹോര്‍ട്ടികോര്‍പ്പ് മാനേജറുമായുള്ള അഭിപ്രായഭിന്നതിയുടെ പേരില്‍ ബങ്ക് അടച്ചുപൂട്ടരുതെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. അടച്ചുപൂട്ടിയപ്പോള്‍ കോര്‍ട്ടികോര്‍പ്പിന്‍െറ വാഹനത്തില്‍ നിത്യവും പച്ചക്കറി വിതരണത്തിന് പകരം സംവിധാനം ഏര്‍പ്പെടുത്തിയതില്‍ പ്രകോപിതയായാണ് അടിസ്ഥാനരഹിത ആരോപണം തനിക്കും മകനുമെതിരെ ഉന്നയിച്ചതെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.