വടുതല: വാതില്‍ പാളി ഘടിപ്പിക്കാതെയുള്ള സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. ജൂലൈ ഒന്ന് മുതല്‍ സംസ്ഥാനത്ത് സര്‍വിസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകള്‍ക്കും വാതില്‍ പാളി നിര്‍ബന്ധമാക്കി ഗതാഗത വകുപ്പ് ഉത്തരവ് പുറത്തിറക്കിയെങ്കിലും പലയിടങ്ങളിലും നടപടികള്‍ ഒന്നും പൂര്‍ത്തിയായില്ല. ബസില്‍നിന്ന് തെറിച്ചുവീണുള്ള അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തിലും വാതിലുകള്‍ ഇല്ലാത്ത ബസുകള്‍ നഗരത്തില്‍ ഓടുന്നുണ്ട്. നിലവിലെ മോട്ടര്‍ വാഹനചട്ടം ഭേദഗതി ചെയ്താണ് ടൗണ്‍, സിറ്റി സര്‍വിസ് ഉള്‍പ്പെടെ ബസുകള്‍ക്ക് വാതില്‍ പാളി നിര്‍ബന്ധമാക്കി ഗതാഗത വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്. ജൂണ്‍ 30നകം ഇവ ഘടിപ്പിക്കണമെന്നും ജൂലൈ ഒന്ന് മുതല്‍ നിയമം കര്‍ശനമാകുമെന്നും ഗതാഗത വകുപ്പ് സര്‍ക്കുലറിലൂടെ അറിയിച്ചിരുന്നു. എന്നാല്‍, ഈ ഉത്തരവ് മിക്ക സ്വകാര്യ ബസുകളും കാറ്റില്‍ പറത്തുകയായിരുന്നു. ജൂലൈ 15നുള്ളില്‍ എല്ലാ ബസുകള്‍ക്കുംവാതില്‍ പാളി ഉണ്ടായിരിക്കണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍, ആഗസ്റ്റ് മാസം അവസാനിക്കാറായിട്ടും മന്ത്രിയുടെ നിര്‍ദേശത്തിനും പുല്ലുവില നല്‍കി വാതില്‍ പാളി ഇല്ലാത്ത ബസുകള്‍ നിരത്ത് കീഴടക്കുകയാണ്.അടുത്തടുത്ത് സ്റ്റോപ്പുകള്‍ ഉള്ളതിനാലും അടക്കുമ്പോഴും തുറക്കുമ്പോഴും അപകട സാധ്യത കൂടുതലായതിനാലുമാണ് സിറ്റി ബസുകളെ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയത്. എന്നാല്‍, വാതില്‍ പാളി യില്ലാതെ സര്‍വിസ് നടത്തുന്ന ബസുകള്‍ക്കെതിരെ നിരവധി പരാതികള്‍ ഗതാഗത വകുപ്പിന് മുന്നില്‍ എത്തിയിരുന്നു. സ്കൂള്‍കോളജ് വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ബസുകളില്‍ വാതില്‍ പാളി നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം മനുഷ്യാവകാശ കമീഷനും ഹൈകോടതിയും സര്‍ക്കാറിന് നല്‍കിയിരുന്നു. വാതില്‍ പാളി അടക്കാതെ കെട്ടിവെച്ച് സര്‍വിസ് നടത്തുന്ന ബസുകളും നിരത്തിലുണ്ട്. സ്വകാര്യ ബസുകള്‍ നടത്തുന്ന നിയമലംഘനത്തിനെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയാണെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.