പള്ളുരുത്തി: പള്ളുരുത്തിയെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന ഇടക്കൊച്ചി ഐലന്‍റ് പാലം നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. അവസാന ഗര്‍ഡര്‍ സ്ഥാപിക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്. അപ്രോച് റോഡുകളുടെ നിര്‍മാണം കഴിഞ്ഞാല്‍ തുറക്കും. പള്ളുരുത്തി, കുമ്പളങ്ങി, ഇടക്കൊച്ചി മേഖലയിലുള്ളവര്‍ക്ക് ഐലന്‍ഡിലേക്കും എറണാകുളത്തേക്കും പാലം എളുപ്പമാര്‍ഗമാണ്. നിലവില്‍ തോപ്പുംപടി ചുറ്റി പോകേണ്ട അവസ്ഥയാണുള്ളത്. അരൂരില്‍നിന്ന് തുറമുഖത്തേക്ക് ചരക്ക് വേഗത്തില്‍ എത്തിക്കുന്നതിനും പാലം ഉപകാരപ്രദമാകും. ഐലന്‍റ് കരയില്‍ കൊച്ചി തുറമുഖ ഭൂമി ഏറ്റെടുക്കാന്‍ തടസ്സമില്ല. എന്നാല്‍, ഇടക്കൊച്ചി കരയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. രണ്ടുവര്‍ഷം മുമ്പാണ് പാലം നിര്‍മാണം ആരംഭിച്ചത്. പാലത്തിന്‍െറ അലൈന്‍മെന്‍റ് സംബന്ധിച്ച പ്രശ്നം മൂലം ആദ്യം സ്ഥാപിച്ച പൈലുകള്‍ മാറ്റിയിരുന്നു. നിര്‍മിച്ച ബണ്ടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. എക്കല്‍ അടിയുന്നത് മൂലം മത്സ്യബന്ധനം തടസ്സപ്പെടുന്നതായാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. ബണ്ടുകള്‍ നീക്കാന്‍ പാലം നിര്‍മാണം പൂര്‍ത്തിയാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.