പട്ടിമറ്റം: കുമ്മനോട് ഗവ. യു.പി സ്കൂളിലെ ബസ് സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചതില്‍ പ്രതിഷേധം വ്യാപകമാവുന്നു. പ്രതികളെ ഉടന്‍ കണ്ടെത്തെണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പട്ടിമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നത്തുനാട് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കി. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുമ്മനോട് കുരിശുകവലയില്‍ ശനിയാഴ്ച വൈകുന്നേരം പ്രതിഷേധയോഗം നടത്തും. വി.പി. സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്കൂളിന് കിറ്റക്സ് ഗ്രൂപ് നല്‍കിയ പുതിയ ബസാണ് സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചത്. വാഹനത്തിന്‍െറ എമര്‍ജന്‍സി വാതില്‍ തകര്‍ത്ത് അകത്തുകയറി ഡീസല്‍ ടാങ്ക് തുറന്നുവിട്ട് അതില്‍ ഉപ്പ് നിറച്ചു. റേഡിയേറ്റര്‍, വൈപ്പര്‍ തുടങ്ങിയവക്കും കേടുവരുത്തി. ഇതേതുടര്‍ന്ന് കുന്നത്തുനാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പെരുമ്പാവൂര്‍ മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ പ്രവീണ്‍ കുമാറിന്‍െറ നേതൃത്വത്തില്‍ പരിശോധന നടത്തുകയും ഡീസലും എന്‍ജിന്‍ ഓയിലും പരിശോധന നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. അഞ്ചുദിവസം കഴിഞ്ഞങ്കിലും പ്രതികളെ പിടികൂടാന്‍ കഴിയാഞ്ഞതിനാലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.