മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചിയിലെ ഹോംസ്റ്റേകള്‍ കേന്ദ്രീകരിച്ച് വിനോദസഞ്ചാരികള്‍ക്ക് അനധികൃതമായി മദ്യം വില്‍ക്കുന്നുവെന്ന പരാതിയത്തെുടര്‍ന്ന് എക്സൈസ് സംഘം പരിശോധന നടത്തി. എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ നാരായണന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ഏഴ് സംഘമായി തിരിഞ്ഞ് 300ഓളം ഉദ്യോഗസ്ഥരാണ് അമ്പതോളം ഹോംസ്റ്റേകളില്‍ പരിശോധന നടത്തിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ജില്ലയിലെ വിവിധ റേഞ്ചുകളില്‍ നിന്നത്തെിയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഫോര്‍ട്ട്കൊച്ചിയില്‍ എക്സൈസിന്‍െറ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതിയും ഉയര്‍ന്നു. പരിശോധനയില്‍ ഒരിടത്തുനിന്നും ഒന്നും കണ്ടത്തൊനായില്ല. അതേസമയം പരിശോധന ഫോര്‍ട്ട്കൊച്ചിയിലെ ഉദ്യോഗസ്ഥരെ മുന്‍കൂട്ടി അറിയിച്ചതിനാല്‍ വിവരം ചോര്‍ന്നതായും പരിശോധന പ്രഹസനമായതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അഞ്ചോ ആറോ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പരിശോധന നടത്തേണ്ടതിന് പകരം മുപ്പതോളം പേര്‍ ഹോംസ്റ്റേകളില്‍ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് വിനോദസഞ്ചാര മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് ടൂറിസം പ്രമോട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആന്‍റണി കുരീത്തറ ആരോപിച്ചു. പരിശോധനക്ക് എതിരല്ളെന്നും അത് വിനോദസഞ്ചാരികളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ വേണമെന്നും സീസണ്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള പരിശോധന ഹോംസ്റ്റേ നടത്തിപ്പുകാരെ പ്രയാസത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഹോംസ്റ്റേകളില്‍ മദ്യവില്‍പന നിയമവിരുദ്ധമാണെന്ന സന്ദേശം നല്‍കുകയെന്നതും പരിശോധനയുടെ ലക്ഷ്യമായിരുന്നുവെന്ന് ഡെപ്യൂട്ടി കമീഷണര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.