കൊച്ചി: പാലാരിവട്ടം ബൈപ്പാസ് ജങ്ഷനില്‍ ഫൈ്ള ഓവറിന്‍െറ 35 മീറ്റര്‍ നീളമുള്ള പ്രധാന ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പാലാരിവട്ടം ബൈപാസ് വഴിയുള്ള വാഹന ഗതാഗതം പുന$ക്രമീകരിച്ചു. ഏപ്രില്‍ 21 മുതല്‍ പത്ത് ദിവസത്തേക്ക് രാത്രി പത്ത് മുതല്‍ രാവിലെ ആറുവരെയാണ് ക്രമീകരണം. കളമശ്ശേരിയില്‍നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങളും ചെറിയ വാഹനങ്ങളും എച്ച്.എം.ടി ജങ്ഷന്‍ വഴി തിരിഞ്ഞ് സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡ് വഴി കാക്കനാട്, തൃപ്പൂണിത്തുറ, കുണ്ടന്നൂര്‍ വഴി തിരിച്ചുവിടും. കുണ്ടന്നൂരില്‍നിന്നും ആലുവ ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങളും ചെറിയ വാഹനങ്ങളും കുണ്ടന്നൂര്‍ ജങ്ഷന്‍ വഴി തിരിഞ്ഞ് തൃപ്പൂണിത്തുറ, കാക്കനാട്, സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡ് വഴിയും തിരിച്ചുവിടും. എന്‍.എച്ച് 17 ഇടപ്പള്ളിയില്‍ നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങളും ചെറിയ വാഹനങ്ങളും ഇടപ്പള്ളി ടോള്‍ ജങ്ഷന്‍ വഴി തിരിഞ്ഞ് തൃക്കാക്കര, സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡ് വഴി കാക്കനാട്, തൃപ്പൂണിത്തുറ, കുണ്ടന്നൂര്‍ വഴി പോകേണ്ടതാണ്. കുണ്ടന്നൂരില്‍നിന്നും പറവൂര്‍, ഗുരുവായൂര്‍, എന്‍.എച്ച് 17 ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങളും ചെറിയ വാഹനങ്ങളും കുണ്ടന്നൂര്‍ ജങ്ഷന്‍ വഴി തിരിഞ്ഞ് തൃപ്പൂണിത്തുറ, കാക്കനാട്, സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡ് വഴി എച്ച്.എം.ടി ജങ്ഷനില്‍ എത്തി കണ്ടെയ്നര്‍ റോഡ് വഴി പോകേണ്ടതാണ്. തെക്കുഭാഗത്തുനിന്നും വരുന്ന കാറുകള്‍, ഓട്ടോറിക്ഷ, ബൈക്കുകള്‍ എന്നിവ വൈറ്റില, തമ്മനം, പാലാരിവട്ടം റൗണ്ട് വഴി വടക്കോട്ടും തെക്കോട്ട് ഒബ്റോണ്‍ മാള്‍, പൈപ്പ് ലൈന്‍ റോഡ്, പാടിവട്ടം, വെണ്ണല റോഡ്, ചളിക്കവട്ടം വഴി തെക്കോട്ടും പോകാവുന്നതാണ്. ആലുവ ഭാഗത്തുനിന്ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക് പോകേണ്ട ബസുകള്‍ ഇടപ്പള്ളി - ബി.ടി.എസ് ജങ്ഷനില്‍നിന്നും വലത്തേക്ക് തിരിഞ്ഞ് ഇടപ്പള്ളി രാഘവന്‍ പിള്ള റോഡില്‍ പ്രവേശിച്ച് പേരണ്ടൂര്‍ എളമക്കര റോഡിലൂടെ കലൂര്‍ - കതൃക്കടവ് റോഡ് - സലീം രാജന്‍ റോഡ് വഴി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ എത്തേണ്ടതും തിരിച്ച് ആലുവ ഭാഗത്തേക്കും ഈ വഴി തന്നെ പോകേണ്ടതുമാണ്. ഡൈവേര്‍ഷന്‍ പോയന്‍റുകളില്‍ യാത്രക്കാരുടെ സൗകര്യാര്‍ഥം പ്രത്യേകം ദിശാബോര്‍ഡുകളും കൂടാതെ ട്രാഫിക് വാര്‍ഡന്മാരുടെ സേവനവും സജ്ജമാക്കിയിട്ടുണ്ടെന്ന് സിറ്റി ട്രാഫിക് അസി. പൊലീസ് കമീഷണര്‍ സാജന്‍ കോയിക്കല്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.