കൊച്ചി: പകല്‍ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ വളര്‍ത്തുമൃഗങ്ങളെ സൂര്യാതപത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ ജില്ലാ മൃഗസംരക്ഷണ ഓഫിസറുടെ മുന്നറിയിപ്പ്. വളര്‍ത്തുമൃഗങ്ങളെ രാവിലെ 10 മുതല്‍ മൂന്നുവരെ തുറസ്സായ സ്ഥലങ്ങളില്‍ അലയാന്‍ വിടരുത്. തൊഴുത്തില്‍ വെച്ചും ചില മൃഗങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിച്ചേക്കാം. വായില്‍നിന്ന് ഉമിനീര്‍ ഒഴുകുകയും വിശപ്പില്ലായ്മ കാട്ടുകയും ലക്ഷ്യബോധമില്ലാതെ അലയുകയും ചെയ്താല്‍ ചികിത്സ തേടണം. ദേഹത്ത് വെള്ളമൊഴിച്ച് തണുപ്പിക്കല്‍, ചാക്ക് തനച്ചിടല്‍, ആവശ്യത്തിന് കുടിവെള്ളം നല്‍കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യണം. തുടര്‍ന്ന് അടുത്തുള്ള മൃഗാശുപത്രിയില്‍ അറിയിക്കണമെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.