കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശ്ന-മൂല്യാധിഷ്ഠിത സമദൂര സിദ്ധാന്തമായിരിക്കും സമുദായം തെരഞ്ഞെടുപ്പില്‍ കൈക്കൊള്ളുകയെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെ.എല്‍.സി.എ). ഇരുമുന്നണികളിലായി 10 മണ്ഡലങ്ങളില്‍ സമുദായാംഗങ്ങള്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ പിന്തുണക്കും. സമുദായത്തിന് ജനസംഖ്യാനുപാതികമായി സീറ്റുകള്‍ നല്‍കിയില്ളെന്നും കെ.എല്‍.സി.എ സംസ്ഥാന നേതൃസമ്മേളനം വ്യക്തമാക്കി. തിരുവനന്തപുരത്ത്- നെയ്യാറ്റിന്‍കര, കോവളം, പാറശ്ശാല, കൊല്ലത്ത്-കുണ്ടറ, ചവറ, ആലപ്പുഴയില്‍- ആലപ്പുഴ, എറണാകുളത്ത്-കൊച്ചി, എറണാകുളം, തൃക്കാക്കര, തൃശൂരില്‍- കയ്പമംഗലം എന്നീ മണ്ഡലങ്ങളില്‍ സമുദായാംഗങ്ങളാണ് മുന്നണി സ്ഥാനാര്‍ഥികള്‍. സ്ഥാര്‍ഥികള്‍ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ രാഷ്ട്രീയകാര്യ സമിതി പിന്നീട് തീരുമാനിക്കും. കേരള രാഷ്ട്രീയത്തില്‍ സ്വാധീനമുള്ള സമ്മര്‍ദ ശക്തിയായി ലത്തീന്‍ സമുദായ സംഘടന മാറണമെന്ന് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത ആര്‍ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ പറഞ്ഞു. പ്രസിഡന്‍റ് ആന്‍റണി നൊറോണ അധ്യക്ഷത വഹിച്ചു. അഡ്വ. ഷെറി ജെ. തോമസ്, ഫാ. ഫ്രാന്‍സിസ് സേവ്യര്‍, ഫാ. വില്യം നെല്ലിക്കല്‍, ജോസഫ് പെരേര, ജോയി ഗോതുരുത്ത്, സി.ടി. അനിത എന്നിവര്‍ സംസാരിച്ചു. വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെടുന്ന പത്രിക സമ്മേളനത്തില്‍ ജന. സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് അവതരിപ്പിച്ചു. വിവിധ രൂപതകളുടെ കെ.എല്‍.സി.എ നേതാക്കളായ ആന്‍റണി ആല്‍ബര്‍ട്ട് (തിരുവനന്തപുരം), ജസ്റ്റിസ് (നെയ്യാറ്റിന്‍കര), ബേബി ഭാഗ്യോദയം (പുനലൂര്‍), ബാബു അത്തിപ്പൊഴി (ആലപ്പുഴ), ജോസഫ് സെബാസ്റ്റ്യന്‍ (വിജയപുരം), സി.ജെ. പോള്‍ (വരാപ്പുഴ), അലക്സ് താളൂപ്പാടത്ത് (കോട്ടപ്പുറം), നൈജു (കോഴിക്കോട്), വിക്ടര്‍ ജോര്‍ജ് (കണ്ണൂര്‍) എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. സമ്മേളനത്തില്‍ കെ.എല്‍.സി.എ ഹെല്‍പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. പിന്നാക്ക വിഭാഗ വികസന കമീഷന്‍ അംഗം വി.എ. ജെറോമിനെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.