പെരുമ്പാവൂര്‍: വ്യാജ തൂക്ക ചീട്ടുണ്ടാക്കി കോടികളുടെ തട്ടിപ്പു നടത്തിയ സഹോദരങ്ങളെ പൊലീസ് പിടികൂടി. പെരുമ്പാവൂര്‍ വട്ടക്കാട്ടുപടി കാനാംപുറം വീട്ടില്‍ അബു (45), സഹോദരനായ സക്കറിയ (42) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. സോമില്‍ ഓണേഴ്സിന്‍െറ കീഴിലുള്ള തടിമാര്‍ക്കറ്റിന്‍െറ വ്യാജ തൂക്ക ചീട്ടുണ്ടാക്കി കോടികള്‍ തട്ടിയെടുത്തെന്ന സോമില്‍ ഓണേഴ്സിന്‍െറയും തട്ടിപ്പിനിരയായ സ്ഥാപന ഉടമകളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തടി മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന ഒറിജിനല്‍ തൂക്ക ചീട്ടിന്‍െറ വ്യാജന്‍ നിര്‍മിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. മൂന്ന് വര്‍ഷമായി തുടരുന്ന തട്ടിപ്പില്‍ 15 കോടിയോളം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഇവര്‍ തടി നല്‍കിയിരുന്നത് വട്ടക്കാട്ടുപടി പ്രദേശത്തെ കമ്പനികളില്‍ തന്നെയായിരുന്നു. ഒരു ലോഡ് തടിയില്‍ രണ്ടും, മൂന്നും ടണ്‍ കൂടുതല്‍ കാണിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഒരു ടണ്‍ തടിക്ക് 4500 മുതല്‍ വില കൂടുതലുള്ള അവസരത്തില്‍ 6000 വിലയുണ്ടാകാറുണ്ട്. സംഭവം പുറത്തായതോടെ ഒളിവില്‍ പോയ പ്രതികളെ കഴിഞ്ഞ രാത്രി പെരുമ്പാവൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ടുപേരെ അസോസിയേഷന്‍ വെയ്ബ്രിഡ്ജില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ വ്യാജ തൂക്കചീട്ട് നിര്‍മിച്ചതില്‍ ഇവരുടെ പങ്ക് വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കിയിട്ടില്ളെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പ്രതികളുടെ വീടുകളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ തൂക്ക ചീട്ടുകളും ഇവ നിര്‍മിക്കാനുപയോഗിച്ച വസ്തുക്കളും പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.