മരട്: നിര്‍മാണം നിലച്ച നെട്ടൂര്‍ -കുണ്ടന്നൂര്‍ സമാന്തരപാലത്തിന്‍െറ പണി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കായലില്‍ നീന്തി പ്രതിഷേധിച്ചു. നെട്ടൂര്‍ ബ്രദേഴ്സ് ക്ളബിലെ പതിനൊന്ന് യുവാക്കളാണ് കുണ്ടന്നൂര്‍ കായല്‍ കുറുകെ നീന്തി പ്രതിഷേധിച്ചത്. നീന്തല്‍ പ്രതിഷേധത്തിന് ശേഷം മേല്‍പാലം ജങ്ഷനില്‍ ധര്‍ണയും നടന്നു. ധര്‍ണ ഫാ. ആന്‍റണി വാഴക്കാല ഉദ്ഘാടനം ചെയ്തു. ഒന്നര വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് തറക്കല്ലിടലിന് അധികൃതര്‍ പറഞ്ഞത്. കാലാവധി കൂടാതെ ആറുമാസം കഴിഞ്ഞിട്ടും നിര്‍മാണം എങ്ങുമത്തൊത്തതിനത്തെുടര്‍ന്നാണ് പ്രതിഷേധം. എന്നാല്‍, കരാര്‍ തുക കൂട്ടിയെടുക്കുന്നതിനും പഴയ പ്ളാനില്‍ തകരാര്‍ ഉണ്ടെന്നും പറഞ്ഞാണ് നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുന്നത്. ചെലവായ തുക ലഭിച്ചിട്ടില്ളെന്ന് കരാറുകാരനും പറയുന്നു. പാലം നിര്‍മാണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. ധര്‍ണയില്‍ സൈനുദ്ദീന്‍ മാധവപിള്ളില്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ദിഷ പ്രതാപന്‍, സാമൂഹിക പ്രവര്‍ത്തകരായ പോറ്റാടയില്‍ പരമേശ്വരന്‍, ഇ.എന്‍. നന്ദകുമാര്‍, എന്‍.കെ. പരമു, കെ.കെ. രാജേന്ദ്രന്‍, ലോഹിതാക്ഷന്‍, എന്‍.ജെ. ബാബു, ജയന്തന്‍, ടി.ജി. ജോര്‍ജ്, പങ്കജാക്ഷന്‍ തറേപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.